COVID 19Latest NewsNewsIndiaInternational

വാക്സിൻ മൈത്രി; ‘പ്രത്യേക സുഹൃത്തും പ്രത്യേക ബന്ധവും’ – ഇന്ത്യന്‍ വാക്സിൻ ദുബായിലെത്തി

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ദുബായിലെത്തി

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ദുബായ്. ഇപ്പോഴിതാ, ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന്‍ എത്തിച്ച് രാജ്യം. ചൊവ്വാഴ്ച ഉച്ചയോടെ എയര്‍ഇന്ത്യ കാര്‍ഗോ വിമാനത്തിലാണ് വാക്‌സിന്‍ ദുബായ് വിമാനത്താവളത്തിലെത്തിയത്.

ഇതിന്റെ ചിത്രങ്ങള്‍ വിദേകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ‘ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ ദുബായിലെത്തി. ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം’ എന്നാണ് ജയ്ശങ്കർ ട്വിറ്ററിൽ പങ്കുവെച്ചത്. ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതില്‍ എല്ലായ്‌പ്പോഴും സന്തോഷമുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button