KeralaLatest NewsNews

ഒഴിവുകൾ പൂഴ്ത്തിവച്ച് അധ്യാപക നിയമനത്തിന് നീക്കം

എൽപി, യുപി അധ്യാപക തസ്തികയിലേക്കുള്ള ഒഴിവുകൾ പൂഴ്ത്തിവച്ച് നിയമനത്തിന് നീക്കം

 

എൽപി, യുപി അധ്യാപക തസ്തികയിലേക്കുള്ള ഒഴിവുകൾ പൂഴ്ത്തിവച്ച് പുതിയ നിയമനത്തിന് നീക്കം. 774 തസ്തികകളാണ് നിലവിലുള്ളത്. അതിൽ 450 ആളുകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും നിയമനം ലഭിക്കാത്ത നിരവധി പേർ ഈ പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർകൂടി ലിസ്റ്റിൽ വരുന്നതോടെ പുതിയ റാങ്ക് ലിസ്റ്റ് വീണ്ടും ചുരുങ്ങും. അയോഗ്യർ പരീക്ഷ എഴുതിയെന്ന ഉദ്യോഗാർത്ഥികളുടെ ആക്ഷേപവുമുണ്ട്.

Also read : സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ച് തമിഴ്നാട്

നവംബറിലാണ് എൽപി, യുപി അധ്യാപക തസ്തികയിലേക്ക് പിഎസ്‌സി പരീക്ഷ നടത്തിയത്. 2057 പേരായിരുന്നു എൽപി പരീക്ഷ എഴുതിയത്. പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനിരിക്കെ ടിടിസി യോഗ്യതയുള്ളവർക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്ന കാര്യവും ശ്രദ്ധേയം. കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമന ഉത്തരവ് ലഭിച്ച നൂറോളം പേരാണ് ഇത്തവണയും പരീക്ഷ എഴുതിയിരിക്കുന്നത്.ഇതോടെ പുതിയ റാങ്ക് ലിസ്റ്റിലുള്ളവരുടെ എണ്ണം വീണ്ടും കുറയും.

Also read :കെ.ബി. ഗണേഷ്‌കുമാര്‍ തട്ടകം മാറ്റി മത്സരിക്കാൻ സാധ്യത

യുപി അസിസ്റ്റന്റ് പരീക്ഷ എഴുതിയത് 7000 പേരാണ്. കഴിഞ്ഞ ലിസ്റ്റിൽ നിന്നും 220 പേർക്ക് മാത്രമാണ് നിയമനം നൽകിയിരിക്കുന്നത്. 400 പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിലവിലെ നീക്കം. ഇത് 800 പേരെങ്കിലുമായി ഉയർത്തണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം ശക്തമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button