KeralaNattuvarthaLatest NewsNews

റോഡുസുരക്ഷാ പ്രവർത്തനവുമായി മോട്ടോർവാഹനവകുപ്പ് ; കാടുപിടിച്ചുകിടന്ന സൂചനാ ബോർഡുകൾ വൃത്തിയാക്കി

മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനം നടന്നത്

ആലപ്പുഴ : യാത്രക്കാർക്ക് കാണാനാവാത്ത വിധം കാടുപിടിച്ചു കിടന്നിരുന്ന സൂചനാബോർഡുകൾ വൃത്തിയാക്കി മോട്ടോർവാഹനവകുപ്പ്.
വലിയ കലവൂർ പടിഞ്ഞാറ്‌ സർവോദയപുരത്ത് റെയിൽവേ ക്രോസിലേക്കുപോകുന്ന റോഡിലെ സൂചനാബോർഡുകളാണ് വൃത്തിയാക്കിയത്.

സ്വയംസഹായസംഘം മഹാദേവ വൈ.എസ്.എസ്. പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനം നടന്നത്. ബോർഡ് കാണുന്നവിധത്തിൽ കാടുവെട്ടിത്തെളിക്കുകയും റോഡുസുരക്ഷാ മാസവുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button