KeralaLatest NewsNews

സ്വര്‍ണക്കളളക്കടത്തില്‍ ഭീകരബന്ധമെന്ന് എന്‍ ഐ എ

കൊച്ചി: സ്വര്‍ണക്കളളക്കടത്ത് കേസില്‍ ഭീകരബന്ധമെന്ന് എന്‍ഐഎ. അതേസമയം, എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തിലെവിടെയും മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.ശിവശങ്കറിന്റെ പേരില്ല. സ്വര്‍ണക്കടത്ത് റാക്കറ്റിലെ മുഖ്യ സൂത്രധാരനാണ് ശിവശങ്കറെന്ന കസ്റ്റംസിന്റെയും ഇഡിയുടേയും ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. മൂന്നാഴ്ച മുന്‍പാണ് പ്രത്യേക കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

Read Also : പ്രവാസികളുടെ ശ്രദ്ധയ്ക്ക് , യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്

എന്‍ ഐ എ ഇരുപത് പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെസംഘം രൂപീകരിച്ചതായും രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചതായും എന്‍.ഐ.എ പറയുന്നു. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം തകര്‍ക്കുക എന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. ഇതിനായി ഇന്ത്യയിലും വിദേശത്തുമായി ഇവര്‍ വ്യാപകമായി ഫണ്ട് പിരിക്കുകയും സ്വര്‍ണക്കളളക്കടത്തു സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായും എന്‍ ഐ എ ആരോപിക്കുന്നു.

നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കളളക്കടത്തിനു പിന്നിലെ ഭീകര ബന്ധം അന്വേഷിക്കാന്‍ എന്‍ ഐ എ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button