Latest NewsKeralaNews

കേന്ദ്രത്തിനെതിരെ സമരം ചെയ്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ജനുവരി 8,9 തീയതികളിലെ അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ചുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്

 

കൊച്ചി: കേന്ദ്രത്തിനെതിരെ സമരംചെയ്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ജനുവരി 8,9 തീയതികളിലെ അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളം അനുവദിച്ചുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

Also read : അച്ഛനാണെന്റെ ഹീറോ : തന്നെ സല്യൂട്ട് ചെയ്ത അച്ഛനെ കുറിച്ച് പോലീസായ മകൾ

ആലപ്പുഴ സ്വദേശിയും മുൻ സർക്കാർ ജീവനക്കാരനുമായ ജി. ബാലഗോപാലാണ് ഇതിനെതിരെ ഹർജി സമർപ്പിച്ചത്. ഈ പൊതുതാല്പര്യ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

Also read : പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ ഫണ്ട് ദുരുപയോ​ഗം ചെയ്തെന്ന ആരോപണവുമായി യൂസഫ് പടനിലം

സർക്കാർ ജീവനക്കാരുടെ ഹാജർ രജിസ്റ്റർ പരിശോധിച്ച് രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി നിർദേശം. ഇക്കാര്യത്തിൽ എന്തുനടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോടതിയെ അറിയിക്കാനും നിർദേശമുണ്ട്. രണ്ടുമാസം കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button