COVID 19Latest NewsNewsInternational

ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ സം​ഭാ​വ​ന​യാ​യി ന​ല്‍​കു​ന്ന കോവിഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ആ​ദ്യ രാജ്യമായി പാക്കിസ്ഥാൻ

ഇ​സ്ലാ​മാ​ബാ​ദ് : ചൈ​ന​യി​ല്‍ നി​ന്നു​ള്ള സി​നോ​ഫാ​മിന്‍റെ അ​ഞ്ച് ല​ക്ഷം ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ പാ​ക്കി​സ്ഥാ​നി​ല്‍‌ എ​ത്തി. പാ​ക്കി​സ്ഥാ​ന്‍ സൈ​നി​ക വി​മാ​ന​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച്ച രാ​ജ്യ​ത്തി​ന് വേ​ണ്ടി​യു​ള്ള ആ​ദ്യ​ത്തെ കോ​വി​ഡ് വാ​ക്സി​ന്‍ കൊ​ണ്ടു​വ​ന്ന​താ​യി ആ​രോ​ഗ്യ ഉ​പ​ദേ​ഷ്ടാ​വ് ഫൈ​സ​ല്‍ സു​ല്‍​ത്താ​ന്‍ അ​റി​യി​ച്ചു.

Read Also : ഈ വഴിപാടുകള്‍ ശത്രുദോഷത്തെ നിഷ്പ്രഭമാക്കും

ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ സം​ഭാ​വ​ന​യാ​യി ന​ല്‍​കു​ന്ന വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ആ​ദ്യ രാ​ജ്യം പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്ന​താ​യി പാ​ക്കി​സ്ഥാ​നി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​ര്‍ നോ​ങ് റോം​ഗ് ട്വീ​റ്റ് ചെ​യ്തു. അ​തേ​സ​മ​യം, ഒ​രു മി​ല്യ​ണ്‍ ഡോ​സ് സി​നോ​ഫാം വാ​ക്സി​ന്‍ കൂ​ടി പാ​ക്കി​സ്ഥാ​ന്‍ ചൈ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 22 കോ​ടി ജ​ന​ങ്ങ​ളു​ള്ള പാ​ക്കി​സ്ഥാ​നി​ല്‍ തി​ങ്ക​ളാ​ഴ്ച്ച 1615 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 26 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ 546,428 കേ​സു​ക​ളാ​യി. മ​ര​ണ​സം​ഖ്യ 11,683 ആ​യി ഉ​യ​ര്‍​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button