KeralaLatest NewsNews

പാണക്കാട് കുടുംബത്തിനെ ചൊറിഞ്ഞ വിജയരാഘവന് കടിഞ്ഞാണിടാൻ പിണറായി; സിപിഎമ്മിന് പാരയായി സംസ്ഥാന സെക്രട്ടറിയുടെ നിലപാട്

മുഖ്യൻ വിജയരാഘവനെ ശാസിച്ചതായി റിപ്പോർട്ടുകൾ

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവന വിവാദമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ഒരാൾ തന്നെ പാണക്കാട് കുടുംബത്തെ പരസ്യമായി ചൊറിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന് രസിച്ചിട്ടില്ല. മുഖ്യൻ വിജയരാഘവനെ ശാസിച്ചതായി റിപ്പോർട്ടുകൾ.

വിജയരാഘവന്റെ ആ വിവാദ പരാമര്‍ശം ഒഴിവാക്കാവുന്നതായിരുന്നുവെന്നു സിപിഎം വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന ഏത് പ്രസ്താവനയാണെങ്കിലും അതിൽ ജാഗ്രത പുലർത്തണമെന്ന് ശാസനം ലഭിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. പാണക്കാട് കുടുംബത്തിനെ ചൊറിഞ്ഞ് മുസ്ലിം വോട്ട് നശിപ്പിച്ചു എന്ന വികാരമാണ് സിപിഎമ്മിനുള്ളില്‍ ഉള്ളത്.

Also Read: മഹാമാരിയുടെ എല്ലാ വിവരങ്ങളും വേഗത്തിൽ കണ്ടെത്തി ലോകത്തെ അറിയിക്കണം; ചൈനയ്‌ക്കെതിരെ പിടിമുറുക്കി അമേരിക്ക

യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും വിജയരാഘവനെതിരെ രംഗത്ത് വന്നത് ഏറെ ചർച്ചയായി. എല്ലാ കാലത്തും ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന ആളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കടുത്ത കമ്മ്യൂണിസ്റ്റ് അനുഭാവിയായ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ പോലും ഈ വിഷയത്തിൽ വിജയരാഘവൻ വെറുപ്പിച്ചു എന്നതാണ് വസ്തുത. ഇത് തിരിച്ചറിഞ്ഞ മുഖ്യൻ വിജയരാഘവന് കടിഞ്ഞാണിടാനുള്ള ഒരുക്കത്തിലാണെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button