KeralaLatest NewsNews

മലപ്പുറത്ത് ചില മേഖലയിലെ മുഴക്കവും പ്രകമ്പനവും, ഭൂചലനമല്ലെന്ന് കണ്ടെത്തല്‍ : നടന്നത് സ്‌ഫോടനമെന്ന് സൂചന

അജ്ഞാതമായ സ്‌ഫോടനത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരക്കംപാഞ്ഞ് പൊലീസ്

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ നെടിയിരുപ്പ് മേഖലയിലുണ്ടായ വന്‍ മുഴക്കത്തിന്റെ ഉറവിടം തേടി പൊലീസ്. ശക്തമായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും സ്‌ഫോടനത്തെ തുടര്‍ന്നുള്ള പ്രകമ്പനമാണെന്നും ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്തോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Also : ഹിന്ദുവിന്റെ അവകാശം സംഘപരിവാറിനും മുസ്ലിമിന്റെ അവകാശം ലീഗിനും പതിച്ച് കൊടുത്തിട്ടില്ല, പി.വി.അന്‍വര്‍ എംഎല്‍എ

കഴിഞ്ഞയാഴ്ചയാണ് ജനങ്ങളെ ആശങ്കയിലാക്കും വിധം വലിയ പ്രകമ്പനമുണ്ടായത്. ജനുവരി 23ന് രാത്രി പത്തിന് ശേഷമാണ് നെടിയിരുപ്പ്, മൊറയൂര്‍ മേഖലയില്‍ വന്‍ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. ഭൂചലനമെന്ന് കരുതി നാട്ടുകാര്‍ റോഡിലിറങ്ങി. പൊലീസ് എത്തിയാണ് രാത്രി നാട്ടുകാരെ വീടുകളിലേക്ക് തിരിച്ചയച്ചത്.

24ന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ പരിശോധന നടത്തി. വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ കേടുപാടുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയില്ല. ഭൂചലനമല്ലെന്ന് ജിയോളജി അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. സ്‌ഫോടനത്തെ തുടര്‍ന്നാണ് മുഴക്കവും പ്രകമ്പനവുമുണ്ടായതെന്നാണ് അനുമാനമെങ്കിലും ഇത് ഉറപ്പിക്കാന്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button