CricketLatest NewsNewsSports

ആരാധകർക്ക് തികച്ചും അപ്രതീക്ഷിതമായ മറുപടി നൽകി രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്​ പേജില്‍ മലയാളത്തിലുള്ള പോസ്റ്റുകളും മലയാള ഗാനങ്ങളുമെല്ലാം സജീവമാകാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ദുല്‍ഖര്‍ സല്‍മാന്‍റെ സി.ഐ.എ സിനിമയിലെ ബി.ജി.എമ്മിലുള്ള സഞ്ജുവിന്‍റെ തകർപ്പൻ വിഡിയോ റോയല്‍സിന്‍റെ ഔദ്യോഗിക പേജില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ ഇന്നലെ പോസ്റ്റ്​ ചെയ്​തിരുന്നു.

https://www.instagram.com/p/CKvjVSQna_B/?utm_source=ig_embed&utm_campaign=embed_video_watch_again

Read Also: വീടുകയറി ആക്രമണം; 2പേർ പിടിയിൽ

അധികം വൈകാതെ തന്നെ ഒരു മലയാളിയുടെ ചോദ്യവുമെത്തി. ”അഡ്​മിന്‍ മലയാളി ആണോന്നു ഡൗട്ട്​ ഉണ്ടായിരുന്നു. ഇപ്പൊ അഡ്​മിന്‍ സഞ്​ജു തന്നെ ആണോ എന്നാ ഡൗട്ട്”. ഉടന്‍തന്നെ രാജസ്ഥാന്‍ റോയല്‍സിന്‍റെ രസികന്‍ മറുപടി വന്നു . മംഗ്ലീഷില്‍ ടൈപ്പ്​ ചെയ്​തതായിരുന്നു അത്. ”ഞാന്‍ മലയാളി അല്ല. എനിക്ക്​ മലയാളം അറിയില്ല. സത്യം”. ഈ മറുപടിക്ക് ​ നിറയെ ലൈക്കുകളാണ്​ ലഭിച്ചത്​.

സഞ്​ജു സാംസണ്‍ കളിക്കുന്നുവെന്ന കാരണത്താല്‍ വളരെയതികം മലയാളി ആരാധകരുള്ള ടീമാണ്​ രാജസ്ഥാന്‍. അടുത്ത സീസണില്‍ സഞ്​ജു തന്നെ ടീമിനെ നയിക്കുന്നതോടെ ഇനിയും ആരാധകര്‍ വര്‍ധിക്കാനാണ്​ സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button