KeralaLatest NewsIndiaNews

പിണറായിയും മോദിയും തമ്മിലുള്ള അന്തർധാര സജീവം, ‘ശബരിമല’ തെരഞ്ഞെടുപ്പിൽ പ്രയോഗിക്കും; ചെന്നിത്തലയുടെ ബുദ്ധിയിങ്ങനെ

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാണെന്ന് ചെന്നിത്തല

സി.പി.എം – ബി.ജെ.പി ധാരണ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അന്തർധാര സജീവമാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്​ കേസ്​ അന്വേഷണം അട്ടിമറിച്ചുവെന്നും ചെന്നിത്തല ഐശര്യകേരള യാത്രക്കിടെ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്വര്‍ണക്കടത്ത്​ കേസില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്​ കത്തെഴുതിയതിന്​ പിന്നാലെ ഇ.ഡിയുടെയും എന്‍.ഐ.എയുടെയും അന്വേഷണം നിലച്ചു. ലാവലിന്‍ കേസ്​ 20 തവണ മാറ്റിവെച്ചത്​ സി.ബി.ഐ ആവശ്യപ്പെട്ടിട്ടാണ്​. പിണറായി – മോദി രാഷ്​ട്രീയ കൂട്ടുകെട്ടി​ന്‍റെ ലക്ഷ്യം കോണ്‍ഗ്രസും ​യു.ഡി.എഫും ഇല്ലാത്ത കേരളമാണെന്നും ചെന്നിത്തല പറഞ്ഞു.

Also Read:അലേഖ്യയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; സത്യമെന്തെന്ന് വെളിപ്പെടുത്തി സുഹൃത്ത്

സി.പി.എം പരാജയം മുന്നില്‍ കാണുന്നു. പരാജയപ്പെടുന്നവ​ന്‍റെ അവസാനത്തെ ആയുധമാണ്​ വര്‍ഗീയത. സി പി എം ഇപ്പോൾ വർഗീയത മാത്രമാണ് വിളമ്പുന്നത്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയെ വളര്‍ത്താനുള്ള തന്ത്രമാണ്​ പിണറായി സര്‍ക്കാര്‍ കളിച്ചത്​. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാണെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമല വിധി തന്നെ ഇടത് സര്‍ക്കാറിന്‍റെ നിലപാടിനെ തുടര്‍ന്നല്ലേ ഉണ്ടായത്. ശബരിമലയില്‍ തെറ്റാണ് ചെയ്തതെന്ന് പറഞ്ഞാല്‍ പോര. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button