COVID 19Latest NewsKeralaNewsIndia

നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ചെന്നിത്തലയും പരിവാരങ്ങളും; ‘ഐശ്വര്യ കേരളം’ വിനയാകുമ്പോൾ

നേതാക്കൾ തന്നെ തയ്യാറാകുന്നത് നാടിനെ ആപത്തിലേക്ക് തള്ളിയിടുന്നതിനു തുല്യമെന്ന് വിശകലനം

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള’ യാത്രയുടെ മൂന്നാം ദിനമാണ് ഇന്ന്. കണ്ണൂർ ജില്ലയിലെ ധര്‍മ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിക്കൂര്‍, പേരാവൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലാണ് ഇന്നത്തെ പൊതുയോഗങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ യാത്ര ഇന്ന് പൂര്‍ത്തിയാകും. നാളെ വയനാട് ജില്ലയിലാണ് പര്യടനം.

Also Read: പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ ഫണ്ട് ദുരുപയോ​ഗം ചെയ്തെന്ന ആരോപണവുമായി യൂസഫ് പടനിലം

ചെന്നിത്തലയും കൂട്ടരും നടത്തുന്ന പരിപാടിയിൽ നൂറുകണക്കിനു ആളുകളാണ് പങ്കെടുക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ചെന്നിത്തലയുടെ ‘ഐശ്വര്യ കേരളം’ മുന്നേറുന്നത്. കോവിഡ് രോഗികളുടെ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ കേരളത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രത്യേക സംഘത്തെ അയക്കുന്ന ഈ സാഹചര്യത്തിൽ ഇത്രയധികം ജനങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പരിപാടി നടത്താൻ നേതാക്കൾ തന്നെ തയ്യാറാകുന്നത് നാടിനെ ആപത്തിലേക്ക് തള്ളിയിടുന്നതിനു തുല്യമെന്ന് വിശകലനം.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുക. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button