Latest NewsNewsIndia

കാശ്മീരി യുവതിയ്ക്ക് തുണയായി ഇന്ത്യന്‍ ആര്‍മി; കരസേന ആംബുലന്‍സില്‍ കുഞ്ഞിനു ജന്മം നല്‍കി

ആശുപത്രിയിലേക്കുളള യാത്രാ മധ്യേ ആശാവര്‍ക്കര്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ പ്രസവ ശുശ്രൂഷ നടത്തുകയായിരുന്നു.

ന്യൂഡല്‍ഹി: നവജാത ശിശുവിന്റെയും അമ്മയുടേയും രക്ഷകരായി ഇന്ത്യന്‍ ആര്‍മി. ഇന്ത്യന്‍ കരസേനയുടെ ആംബുലന്‍സില്‍ കുഞ്ഞിന് ജന്‍മം നല്‍കി കാശ്മീരി യുവതി. ആശുപത്രിയിലേക്കുളള യാത്രയ്ക്കിടെയാണ് യുവതി ആംബുലല്‍സില്‍ കുഞ്ഞിനു ജന്‍മം നല്‍കിയയത്. അമ്മയേയും നവജാത ശിശുവിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചതായി കരസേനാ വക്താവ് പറഞ്ഞു.

Read Also: മുസ്‌ലിം രാജ്യങ്ങളൊന്നും സാകിര്‍ നായിക്കിനെ ഏറ്റെടുക്കാന്‍ തയ്യാറാല്ല; കൈമാറിയില്ലെങ്കില്‍ പുറത്താക്കണമെന്ന് ഇന്ത്യ

എന്നാൽ ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയില്‍ നിന്നുളള യുവതിക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെയാണ് ആശാവര്‍ക്കര്‍ ആശുപത്രി അധികൃതരെ ഫോണിലൂടെ ബന്ധപ്പെട്ടത്. എന്നാല്‍ മഞ്ഞ് വീഴ്ച മൂലം ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അയക്കാന്‍ കഴിയില്ല എന്നറിയിക്കുകയായിരുന്നു. ഇതോടെയാണ് സഹായഹസ്തവുമായി കരസേനയുടെ ആംബുലസും മെഡിക്കല്‍ സംഘവും എത്തിയത്.
ആശുപത്രിയിലേക്കുളള യാത്രാ മധ്യേ ആശാവര്‍ക്കര്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ പ്രസവ ശുശ്രൂഷ നടത്തുകയായിരുന്നു. ശേഷം കുഞ്ഞിനെയും അമ്മയേയും കളരൂസ് ആശുപത്രിയിലേക്ക് മാറ്റിയ കരസേനാ സംഘം കുടുംബാംഗങ്ങളെ അഭിനന്ദിക്കുകയും അടിയന്തരഘട്ടം കൈകാര്യം ചെയ്ത ആശാവര്‍ക്കറെയും മെഡിക്കല്‍ സംഘത്തെയും ആദരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button