Latest NewsNewsSaudi ArabiaGulf

പ്രവാസികളുടെ ശ്രദ്ധയ്ക്ക് , യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്

റിയാദ് ; പ്രവാസികളുടെ ശ്രദ്ധയ്ക്ക് , യാത്രാവിലക്ക് സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് . സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ കൃത്യസമയത്ത് എക്‌സിറ്റ് റീ-എന്‍ട്രി വിസ പുതുക്കുകയോ തിരിച്ചെത്തുകയോ ചെയ്തില്ലെങ്കില്‍ യാത്രാ വിലക്ക് നേരിട്ടേക്കുമെന്ന മുന്നറിയിപ്പുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജാവസത്ത്) . നിശ്ചിത സമയത്തിനകം വിസ പുതുക്കാത്ത പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി ഉണ്ടാകില്ലെന്ന് ജാവസത്ത് വ്യക്തമാക്കി. പുതിയ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്. എന്നാല്‍ പഴയ സ്‌പോണ്‍സര്‍ക്ക് കീഴില്‍ പുതിയ വിസയില്‍ തിരികെ വരുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.

Read Also : ശബരിമല വിഷയം സജീവമാക്കി പിടിച്ചു നിൽക്കാൻ യുഡിഎഫ് : തന്ത്രത്തിനെതിരെ മുന്നറിയിപ്പുമായി സിപിഎം

സാധാരണഗതിയില്‍ നാട്ടിലേക്ക് പോകുമ്പോള്‍ തന്നെ എക്‌സിറ്റ് റീ-എന്‍ട്രി വിസ ഒരു വര്‍ഷത്തേയ്ക്കു വരെ നീട്ടിയെടുക്കുവാന്‍ സാധിക്കും. പലരും അവധി കണക്കിലെടുത്ത് രണ്ടോ മൂന്നോ മാസത്തേയ്ക്കാണ് എക്‌സിറ്റ് റീ-എന്‍ട്രി വിസ എടുക്കുന്നത്.ഈ കാലാവധി അവസാനിക്കുന്നതിനു മുന്‍പ് തിരിക സൗദിയില്‍ എത്തണം. സാധിക്കില്ലേങ്കില്‍ റീ-എന്‍ട്രി വിസ കാലാവധി നീട്ടുവാനും സാധിക്കും. കാലാവധി അവസാനിക്കുന്നതിനു മുന്‍പ് സ്‌പോണ്‍സറുടെ സഹായത്തോടെയാണ് വിസ പുതുക്കേണ്ടത്.

കാലാവധി അവസാനിക്കുന്നതിനു മുന്‍പേ പുതുക്കിയില്ലെങ്കല്‍ വിസ റദ്ദാകുമെന്നു മാത്രമല്ല, മൂന്നു വര്‍ഷം യാത്രാ വിലക്ക് നേരിടേണ്ടി വരുകയും ചെയ്യും. സൗദിയിലേക്ക് വിമാന സര്‍വ്വീസുകളില്ലാത്തതിനാല്‍ എക്‌സിറ്റ് വിസയിലെത്തി മടങ്ങിപ്പോകുവാന്‍ സാധിക്കാത്തവര്‍ സ്‌പോണ്‍സറോടെ സഹായത്തോടെ റി എന്‍ട്രി വിസ പുതുക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button