Latest NewsNewsIndiaBusiness

ബിനോയ് വിശ്വം എം.പി സമർപ്പിച്ച ഹർജിയിൽ വാട്‌സാപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി

വാട്‌സാപ്പ് മറുപടി നൽകിയില്ലെങ്കിൽ ഹർജിയിലെ വാദങ്ങൾ അംഗീകരിക്കപ്പെടുമെന്നാണ് ചീഫ് ജസ്റ്റിസ് എസ്എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞത്.

 

ന്യൂഡൽഹി: യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സ് (യു.പി.ഐ.) പ്ലാറ്റ്ഫോമുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ വാട്‌സാപ്പ് തന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിനോ മറ്റെതെങ്കിലും തേഡ് പാർട്ടി സേവനങ്ങൾക്കോ കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി റിസർവ് ബാങ്കിനും എൻ.പി.സി.ഐയ്ക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചിരിക്കുന്ന ഹർജിയിലാണ് സുപ്രീം കോടതി വാട്‌സാപ്പിനോട് പ്രതികരണം ആവശ്യപ്പെട്ടിരിക്കുന്നത്.

Also read : അച്ഛനാണെന്റെ ഹീറോ : തന്നെ സല്യൂട്ട് ചെയ്ത അച്ഛനെ കുറിച്ച് പോലീസായ മകൾ

ബിനോയ് വിശ്വം എം.പി. സമർപ്പിച്ച ഹർജിയിലാണ് കോടതി പ്രതികരണം ആവശ്യപ്പെട്ടത്. വാട്‌സാപ്പ് മറുപടി നൽകിയില്ലെങ്കിൽ ഹർജിയിലെ വാദങ്ങൾ അംഗീകരിക്കപ്പെടുമെന്നാണ് ചീഫ് ജസ്റ്റിസ് എസ്എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞത്.

Also read : കോവിഡ് വ്യാപനമേറുന്നു : പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

ഈ വിഷയത്തിൽ കക്ഷിചേരുന്നതിനായുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വാട്‌സാപ്പിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ അർവിന്ദ് ദട്ടർ പറഞ്ഞത്. ഇക്കാര്യത്തിൽ റിസർവ് ബാങ്ക് മറുപടി നൽകിയതായി ബാങ്കിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരി പറഞ്ഞു.

Also read : ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ഇനി മുതൽ ആധാർ നിർബന്ധിത രേഖയാക്കും

യു.പി.ഐ. സംവിധാനത്തിലെ അംഗങ്ങളുടെ ഓഡിറ്റ് നടത്തേണ്ട ചുമതല തങ്ങൾക്കില്ലെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഗൂഗിൾ, വാട്‌സാപ്പ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങൾ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കാണെന്നും ( എൻ.പി.സി.ഐ. ) റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. വിവര സ്വകാര്യത, വിവരം പങ്കുവെക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണെ ഹർജി തള്ളണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button