USALatest NewsNewsInternational

ശക്തമായ ഹിമക്കാറ്റിൻറ്റെ പിടിയിലമർന്ന് അമേരിക്ക: ന്യൂയോര്‍ക്ക് സിറ്റിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: അമേരിക്ക കൊടും ശൈത്യത്തിൻറ്റെ പിടിയിലാണിപ്പോൾ. അതിഭയങ്കരമായ ഹിമക്കാറ്റ് പലമേഖലകളേയും ഒറ്റപ്പെടുത്തിരിക്കുകയാണ്. വിമാനത്താവളങ്ങളും റെയില്‍ഗതാഗതവുമടക്കം എല്ലാ യാത്രാ സംവിധാനങ്ങളും നിശ്ചലമാക്കിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ ജനങ്ങൾ പുറത്തിറങ്ങാതിരിക്കാന്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

Read Also: ഹിന്ദുവിന്റെ അവകാശം സംഘപരിവാറിനും മുസ്ലിമിന്റെ അവകാശം ലീഗിനും പതിച്ച് കൊടുത്തിട്ടില്ല, പി.വി.അന്‍വര്‍ എംഎല്‍എ

അമേരിക്കയുടെ കിഴക്കന്‍ മേഘലയെയാണ് അതിശൈത്യം കൂടുതല്‍ ബാധിച്ചിരി ക്കുന്നത്. കടുത്ത ഹിമക്കാറ്റുള്ളതിനാല്‍ എല്ലാ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളും ഭരണകൂടം അടച്ചിട്ടു. 19 ഇഞ്ച് കനത്തിലാണ് പലയിടത്തും മഞ്ഞുപെയ്തു കൊണ്ടിരിക്കുന്നത്. ന്യൂ ജേഴ്‌സിയും പെന്‍സില്‍വാനിയയിലും ഹിമപാതം രൂക്ഷമാണ്.

ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടതോടൊപ്പം 1600 വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കിയതായി ന്യൂജേഴ്‌സി മേയര്‍ അറിയിച്ചു. ന്യൂവാര്‍ക്ക്, ജോണ്‍ എഫ് കെന്നഡി, ഫിലഡാല്‍ഫിയ, ലാ ഗ്വാര്‍ഡിയ എന്നീ വിമാനതാവളങ്ങളും അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button