KeralaLatest NewsNews

ഇത് മനോരമയല്ല, മനോ വൈകൃതം;പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അപകീർത്തികരമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ അപകീർത്തികരമായി ചിത്രീകരിച്ച മലയാള മനോരമ പത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. കോവിഡ്ക്കാലത്ത് രാജ്യം നേരിട്ട പ്രതിസന്ധികളെ മറികടക്കാൻ സമഗ്ര നടിപടികൾ ഉൾക്കൊള്ളിച്ച ബജറ്റിനെ മനോരമ വിശേഷിപ്പിച്ചിരിക്കുന്നത് ‘തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികൾ, റോഡ് ഷോ‘ എന്നാണ്.

മാത്രമല്ല റോഡ് റോളറിന്റെ പുറത്തിരിക്കുന്ന തരത്തിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ കാരിക്കേച്ചറും, നടന്ന് പോകുന്ന തരത്തിൽ പ്രധാനമന്ത്രിയുടെ കാരിക്കേച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു. എതിർദിശയിൽ ട്രാക്ടറിൽ വരുന്ന സിഖ് വേഷധാരികളെയും ചിത്രീകരിച്ചിരിക്കുന്നു. ഇതിൽ നിന്നും മനോരമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

ഇത് മനോരമയല്ല, മനോ വൈകൃതം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വല്ലാതെ തരംതാണ് സ്വന്തം അസ്തിത്വം മറന്നു മനോരമയെന്നും ചിലർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button