Latest NewsNewsInternational

പാക് സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്താനില്‍ മൂന്ന് ഭീകരര്‍ വധിക്കപ്പെട്ടു. പാക് സൈന്യമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏറ്റമുട്ടലില്‍ മൂന്ന് ഭീകരരെയും വധിച്ചെന്നാണ് പാക് സൈന്യം അവകാശപ്പെടുന്നത്. പാകിസ്താന്‍- അഫ്ഗാന്‍ അതിര്‍ത്തിയിലെ ലോവര്‍ ദിര്‍ ജില്ലയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട് വരുന്നത്.

Read Also: പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന് വീട് നിർമ്മിക്കാനുള്ള സാമ്പത്തിക സഹായം കൈമാറി ബോബി ചെമ്മണ്ണൂർ

അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് പാക് സൈന്യംപറഞ്ഞത്. നുഴഞ്ഞു കയറ്റം സംബന്ധിച്ച്‌ നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും സൈന്യം പറയുന്നു.

കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും വന്‍ ആയുധ ശേഖരം സൈന്യം കണ്ടെടുത്തിയിട്ടുണ്ട്. ഇവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന വിവരം സൈന്യം പുറത്തുവിട്ടിട്ടില്ല. 2019 ല്‍ സ്വാത് മേഖലയില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കാളികളായ ഭീകരരാണ് കൊല്ലപ്പെട്ടതെന്നും സംശയമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button