Latest NewsKeralaNewsIndia

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാമക്ഷേത്ര നിർമ്മാണത്തിന് പണം നൽകിയത് പൂജാരിക്ക്; ഇതിൽ എന്തിനാണിത്ര രോദനം?

ഡിസിസി വൈസ് പ്രസിഡന്റിന്റെ 'രാമക്ഷേത്ര സ്‌നേഹം' വിവാദമാക്കുന്നതിന് പിന്നിൽ?

അയോധ്യ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണം ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത് വിവാദമായിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഇതിനു മുന്നിലുള്ളത്. കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ മറ്റൊരു അമ്പലത്തിന്റെ നിര്‍മ്മാണത്തിന് പണം നല്‍കുന്നതിൽ തെറ്റില്ലെന്ന് വിവാദനായകൻ രഘുനാഥ പിള്ള വ്യക്തമാക്കിയെങ്കിലും അതൊന്നും കേൾക്കാൻ വിമർശകർ തയ്യാറാകുന്നില്ല.

Also Read:ഗുരുവായൂരപ്പനെ താണുവണങ്ങി ബിനോയ് കോടിയേരി; ക്ഷേത്രദർശനം നടത്തി കോടിയേരിയുടെ മൂത്തപുത്രൻ

ഒരുക്ഷേത്രക്കമ്മിറ്റി പ്രസിഡൻ്റ് എന്ന സ്ഥാനത്ത് നിന്നുകൊണ്ട് രഘുനാഥപിള്ള ചെയ്തതിനെ പിന്തുണയ്ക്കുന്നവരും ഉണ്ട്. പണം നൽകിയത്, രാഷ്ട്രീയ നേതാക്കൾക്കോ ഏതെങ്കിലും പാർട്ടിക്കോ അല്ല, മറിച്ച് ക്ഷേത്രത്തിലെ പൂജാരിക്കാണ്. ഇതിൽ എന്തിനാണ് ഇത്ര രോദനമെന്ന് ചോദ്യമുയരുന്നുണ്ട്. കോൺഗ്രസുകാരായ മുസ്ലീമിനുo കൃസ്ത്യാനിക്കും പള്ളിക്ക് വേണ്ടി പിരിവു നടത്താമെന്നിരിക്കേ കോൺഗ്രസുകാരനായ ഹിന്ദുവിന് മാത്രം എന്തുകൊണ്ട് ക്ഷേത്രനിർമ്മാണത്തിനായി പണം നൽകിക്കൂടാ എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയകളിൽ ഒരുകൂട്ടം ആളുകൾ.

Also Read:അച്ഛനാണെന്റെ ഹീറോ : തന്നെ സല്യൂട്ട് ചെയ്ത അച്ഛനെ കുറിച്ച് പോലീസായ മകൾ

കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്. ക്ഷേത്രമേൽശാന്തിക്കാണ് രഘുനാഥപിള്ള ഫണ്ട് കൈമാറിയത്. ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രർമ്മാണത്തിനായുള്ള പിരിവ് നടക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടായിരുന്നു ആലപ്പുഴയിലും നടന്നത്. ക്ഷേത്ര ഭാരവാഹി എന്ന നിലയിൽ ആണ് മാത്രം ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളയുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button