ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ് ബദാം. ബദാമിലെ വിറ്റാമിൻ എ പുതിയ ചർമ്മകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ചർമ്മത്തിലെ നേർത്ത വരകൾ മൃദുവാക്കുവാനും സഹായിക്കുന്നു.
ഒരു ടേബിൾസ്പൂൺ ബദാം പൊടിയും, രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മഞ്ഞളും ഒരുമിച്ച് മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
ഒരു ടേബിൾസ്പൂൺ ബദാം പൊടിച്ചതും, രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടിയും, ഒരു ടേബിൾ സ്പൂൺ മഞ്ഞളും കൂടി റോസ് വാട്ടറിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
ഒരു ടേബിൾ സ്പൂൺ ബദാം പൊടിയും, രണ്ട് ടേബിൾസ്പൂൺ പാലും മിശ്രിതമാക്കി 20 മിനിറ്റ് മുഖത്തിടുക. നല്ലതുപോലെ ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം നന്നായി കഴുകി വൃത്തിയാക്കുക.
Post Your Comments