CricketLatest NewsIndiaNewsSports

‘ഞാനായിരുന്നെങ്കിൽ കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും എപ്പൊ തെറിപ്പിച്ചു എന്ന് ചോദിച്ചാൽ മതി’; മുന്‍ ഓസീസ് താരം

ഞാന്‍ സെലക്ടര്‍ ആയിരുന്നു എങ്കില്‍ രഹാനെയെ ക്യാപ്റ്റന്‍ ആക്കുമായിരുന്നു

വിരാട് കോഹ്‌ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ ലീ. കോഹ്‌ലിയെ എല്ലാവർക്കും ഭയമാണെന്നാണ് മുൻ ഓസീസ് താരം ആരോപിക്കുന്നത്. കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് കീഴില്‍ ഭയത്തോടെയാണ് ഇന്ത്യൻ താരങ്ങൾ കളിക്കുന്നതെന്നാണ് ഷെയ്ൻ ലീയുടെ കണ്ടെത്തൽ.

Also Read:പിണറായിയും മോദിയും തമ്മിലുള്ള അന്തർധാര സജീവം, ‘ശബരിമല’ തെരഞ്ഞെടുപ്പിൽ പ്രയോഗിക്കും; ചെന്നിത്തലയുടെ ബുദ്ധിയിങ്ങനെ

‘കോഹ്‌ലി എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. സഹതാരങ്ങളെല്ലാം അദ്ദേഹത്തെ ബഹുമാനിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. കോഹ്‌ലിയോടൊപ്പം കളിക്കുമ്പോള്‍ ഒരു പരിധിക്ക് അപ്പുറം പോകാന്‍ അവര്‍ ഭയപ്പെടുന്നു. കോഹ്ളിയെ അവർ ഭയപ്പെടുന്നതായി തോന്നുന്നു.’

‘ഞാന്‍ സെലക്ടര്‍ ആയിരുന്നു എങ്കില്‍ രഹാനെയെ ക്യാപ്റ്റന്‍ ആക്കുമായിരുന്നു. കോഹ്‌ലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കി ബാറ്റിംഗില്‍ ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെടുമായിരുന്നു, രഹാനെയുടെ കീഴിൽ കളിക്കുമ്പോൽ നല്ല ഉണർവ് ഉണ്ടാകും’ ഷെയ്ന്‍ ലീ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button