Latest NewsNewsInternational

ഗൂഗിളില്‍ ട്രെന്‍ഡിംഗായി കര്‍ഷക സമരത്തില്‍ പ്രതികരിച്ച അമേരിക്കന്‍ പോപ്പ് ഗായിക റിഹാന

ഗൂഗിളിന് ഇന്ന് വിശ്രമമില്ല

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പ്രതികരിച്ച അമേരിക്കന്‍ പോപ്പ് ഗായിക റിഹാന ഏത് മതക്കാരി, ക്രിസ്ത്യനോ മുസ്ലീമോ ? ഗൂഗിളിന് ഇന്ന് വിശ്രമമില്ല. റിഹാനയുടെ മതമേതെന്ന് ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യക്കാരിലെ ഒരു വിഭാഗം. കര്‍ഷക സമരത്തെ കുറിച്ചുള്ള മാദ്ധ്യമ വാര്‍ത്ത പങ്കുവച്ചുകൊണ്ട് ‘നമ്മള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തതെന്ന് ഗായിക ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കൂട്ടര്‍ റിഹാനയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തിരയാന്‍ ഗൂഗിളിലേക്കിറങ്ങിയത്.

Read Also : ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ കേരള സന്ദര്‍ശനം ഒരു പരിവര്‍ത്തനത്തിന്റെ ശുഭസൂചന

ഇവരില്‍ ഭൂരിഭാഗം പേരും ഗായികയുടെ മതത്തെ കുറിച്ചാണ് സെര്‍ച്ചുകള്‍ നടത്തിയത്. റിഹാന മുസ്ലിം ആണോ എന്ന് ഗൂഗിളിനോട് ചോദിച്ചപ്പോള്‍ മറ്റ് ചിലര്‍ അവര്‍ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട ആളാണോ എന്നാണ് തിരക്കിയത്. ഒടുവില്‍ ഗായികയുടെ മതം എന്തെന്ന് മനസിലാക്കിയ ഇവര്‍, ‘ക്രിസ്ത്യാനിയായ റിഹാന എന്തിന് കര്‍ഷക സമരത്തില്‍ പ്രതികരിക്കുന്നു?’- എന്നാണ് ചോദിക്കുന്നത്.

ഇതോടെ ട്വിറ്ററില്‍ നേരത്തെ തന്നെ ട്രെന്‍ഡിംഗ് ആയി മാറിയിരുന്ന റിഹാന, ഗൂഗിളിലും ട്രെന്‍ഡിംഗ് ആയി മാറി. കര്‍ഷക സമരത്തെ കുറിച്ച് റിഹാന പ്രതികരിച്ചതോടെ നിരവധി പേര്‍ ഈ വിഷയത്തില്‍ കര്‍ഷകരെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button