Latest NewsNewsIndiaCrime

അശ്ലീല വീഡിയോ കാട്ടി 14കാരിയെ ഭീഷണിപ്പെടുത്തിയ സഹപാഠിക്കെതിരെ കേസ്

മുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ കാട്ടി 14കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സഹപാഠിയായ 13കാരനെതിരെ കേസ്​ എടുത്തിരിക്കുന്നു. മുംബൈയിലെ പടിഞ്ഞാറൻ പ്രദേശത്താണ്​ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ലോക്​ഡൗൺ സമയത്ത്​ പെൺകുട്ടിയുമായി 13കാരൻ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയായിരുന്നു ഉണ്ടായത്. 13കാരൻ യഥാർഥ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. രണ്ടുപേരും തമ്മിൽ ചാറ്റിങ്​ തുടങ്ങുകയും സുഹൃത്തുക്കളാക്കുകയും ചെയ്​തു.

ലോക്​ഡൗൺ സമയത്ത്​ ഇരുവരും ട്രൂത്ത്​ ഓർ ഡെയർ ഗെയിം കളിക്കാൻ തുടങ്ങി. വീഡിയോ കോളിലൂടെ പെൺകുട്ടിയോട്​ ഡെയർ ആവശ്യപ്പെട്ടശേഷം 13കാരൻ സ്​ക്രീൻ റെക്കോർഡ്​ ചെയ്യുകയായിരുന്നു ഉണ്ടായത്. 13കാരന്​ സ്​മാർട്ട്​ ഫോൺ നന്നായി കൈകാര്യം ചെയ്യാൻ അറിയാമായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

വിഡിയോ കോളിന്​ ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. 13കാരന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന്​ പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ 13കാരനെ ​േബ്ലാക്ക്​ ചെയ്​തു. ഇതോടെ പെൺകുട്ടിയുടെ സുഹൃത്തിന്​ വീഡിയോ അയച്ചു നല്കുകയുണ്ടായി. എന്നാൽ അതേസമയം സുഹൃത്ത്​ 13കാരനെ ബ്ലോക്ക്​ ചെയ്യുകയും പെൺകുട്ടിയെ വിവരം അറിയിക്കുകയും ചെയ്​തു. ഇതോടെ 14കാരി പൊലീസിൽ പരാതി നൽകുകയായിരുന്നു ഉണ്ടായത്.

ഐ.പി വിലാസം തെരഞ്ഞെത്തിയതോടെ പെൺകുട്ടിയുടെ അതേ തെരുവിലാണ്​ താമസമെന്നും സ്​കൂളിൽ ഒരുമിച്ച്​ പഠിക്കുന്ന 13കാരനാണ്​ പിന്നിലെന്നും ക​െ​ണ്ടത്തുകയായിരുന്നു ഉണ്ടായത്. ലോക്​ഡൗൺ സമയത്ത്​ കുട്ടി കൂടുതൽ സമയം മുറിയിൽ ചെലവഴിച്ചിരുന്നതായി 13കാരന്‍റെ മാതാപിതാക്കൾ പറഞ്ഞു.

13കാരനെതിരായ ആദ്യ കുറ്റമായതിനാലും പ്രായപൂർത്തിയാകാത്തതിനാലും പൊലീസ്​ നോട്ടീസ്​ അയച്ചു. കുറ്റപത്രം സമർപ്പിക്കുന്ന സമയത്ത്​ കുട്ടികളുടെ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകുകയും ചെയ്​തു.

shortlink

Related Articles

Post Your Comments


Back to top button