Latest NewsNewsIndia

മുന്നൂറോളം അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു; ടൂള്‍കിറ്റിലൂടെ പലതും പുറത്തുവന്നെന്ന് എസ്. ജയശങ്കര്‍

തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിൽ സ്വീഡ്ഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബർഗ് പങ്കുവെച്ച ട്വീറ്റിനു പിന്നാലെ നിരവധി വിവാദങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രംഗത്ത്.

ടൂള്‍കിറ്റിലൂടെ നിരവധി കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ഇനി എന്തൊക്കെ പുറത്തുവരുമെന്ന് കാത്തിരുന്ന് കാണണം. ചില സെലിബ്രിറ്റികളുടെ പരാമര്‍ശങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതിന് വ്യക്തമായ കാരണമുണ്ടെന്നും ജയശങ്കര്‍ പ്രതികരിച്ചു. ടൂള്‍ക്കിറ്റ് വിവാദത്തില്‍ ഗ്രേറ്റക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍.

Read Also: കോണ്‍ഗ്രസാകുന്നത് എന്തോ തെറ്റ് പോലെ, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും; ധര്‍മജന്‍ ബോള്‍ഗാട്ടി

അതേസമയം കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തുന്ന മുന്നൂറോളം അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെ വാദം. തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് സൈബര്‍ സെല്ലിന് കൈമാറിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഇതിനുപുറമെ ട്വിറ്റര്‍ സമരത്തെ അനുകൂലിച്ച നിരവധി പ്രമുഖരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button