Latest NewsKeralaNews

50 വർഷമായി പുരോഗതിയില്ലാത്ത പാതയ്ക്ക് പുത്തൻ ഉണർവുമായി ബിജെപി; ഒ രാജഗോപാലിന് നന്ദി അറിയിച്ച് സുരേഷ്‌ഗോപി

ഒരു കോടി എഴുപതു ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവഴിച്ച് നിർമിച്ച റോഡ് ഉല്ഘാടനം ചെയ്തു.

വെള്ളായണിക്കായലിലെ കിരീടം പാലത്തിലേക്കുള്ള 1 കോടി 72 ലക്ഷം രൂപ ചിലവഴിച്ച റോഡിന്റെ ഉദ്ഘാടനം ശ്രീ സുരേഷ് ഗോപി എം പി നിർവ്വഹിച്ചു. നേമം എം എൽ എ ശ്രീ.ഓ രാജഗോപാൽ അദ്ധ്യക്ഷതവഹിച്ചു. ഈ റോഡിന് പ്രശസ്ത സിനിമാ നടൻ തിലകന്റെ പേരിടാൻ കല്ലിയൂർ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതായി പ്രസിഡന്റ ചന്തു കൃഷ്ണൻ അറിയിച്ചു.ബിജെപി നേമം മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജിയും ജനപ്രതിനിധികളും പങ്കെടുത്തു.

പ്രധാനമന്ത്രി ആദർശ് ഗ്രാമീൺ യോജനയുടെ ഭാഗമായി ശ്രീ. സുരേഷ് ഗോപി എം പി ദത്തെടുത്ത പഞ്ചായത്താണ് ബിജെപി ഭരിക്കുന്ന എന്റെ കല്ലിയൂർ പഞ്ചായത്ത്. അന്ത്യോദയ റാങ്കിങ്ങിൽ ഇന്ത്യയിൽ 5-ാം സ്ഥാനവും കേരളത്തിലെ നമ്പർ ഒന്നും ആണ് കല്ലിയൂർ. വെള്ളായണി പാടശേഖരത്തിൽ നടന്ന ദേശീയ വാഴ മഹോത്സവം ആഗോള ശ്രദ്ദേയമായി, പഞ്ചായത്തിലെ എല്ലാ കവലകളും എൽഇഡി തെരുവിളക്കിന്റെ ശോഭയിലായ പഞ്ചായത്തു കൂടിയാണിത്. കേരളത്തിലെ ആദ്യ ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിൽ ഒന്ന് കല്ലിയൂരിൽ ആരംഭിച്ചു. എല്ലാ തെരുവുകളിലും പൊതു സാനിറ്റെറൈസർ സ്ഥാപിച്ച് മാതൃക കാണിച്ച് പഞ്ചായത്തിലെ കോവിഡ് വ്യാപനം പ്രതിരോധിച്ചു. കാർഷിക , ജൈവ ഉൽപ്പാദന മേഘലയിൽ നിർണ്ണായക മുന്നേറ്റം നടത്തി.

അതേസമയം ഒ രാജഗോപാൽ എംഎൽഎയ്ക്ക് നന്ദി അറിയിച്ച് സുരേഷ്‌ഗോപി എം പി. കഴിഞ്ഞ അമ്പത് വർഷമായി ഒരു പുരോഗതിയുമില്ലാത്ത പദ്ധതിയായി തുടരുകയായിരുന്നു ഈ പാത. ഉദ്‌ഘാടനത്തിൽ അധ്യക്ഷത വഹിച്ചതിനെ തുടർന്നാണ് ഒ രാജഗോപാലിന് നന്ദി അറിയിച്ച് സുരേഷ് ഗോപിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം

കഴക്കൂട്ടം – തമിഴ് നാട് എൻ എച്ച് ബൈപ്പാസിൽ നിന്ന് വെള്ളായണി കായലിലേക്കും കിരീടം പാലത്തിലേക്കും നയിക്കുന്ന റോഡ് കഴിഞ്ഞ അമ്പത് വർഷമായി ഒരു പുരോഗതിയുമില്ലാത്ത പദ്ധതിയായി തുടരുകയായിരുന്നു. എന്നാൽ എംപിഎൽഎഡിഎസ് (MPLDS) ഫണ്ടിൽ നിന്നും ഒരു കോടി എഴുപതു ലക്ഷം രൂപയ്ക്ക് മുകളിൽ ചിലവഴിച്ച് നിർമിച്ച റോഡ് ഉല്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ച ശ്രി. ഒ രാജഗോപാൽ സാറിന് നന്ദി!

Read Also: 15 വർഷത്തിനു ശേഷം ചണ്ഡീഗഡ്ൽ BJP ക്ക് മുനിസിപ്പൽ ഇലക്ഷനിൽ ഉജ്ജ്വല വിജയം.BJP ഭരണത്തിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button