Latest NewsNewsInternational

‘ഇത് ഇന്ത്യയല്ല, പാകിസ്ഥാനാണ്’; ഇന്ത്യയിലെ സാഹചര്യത്തെ പരാമര്‍ശിച്ച്‌ പാകിസ്ഥാൻ

പോലീസ് അനുമതി നല്‍കുന്നില്ലെങ്കില്‍ ഇവിടെ കോടതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമബാദ്: രാജ്യത്തെ പ്രതിഷേധക്കാര്‍ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യയിലെ സാഹചര്യത്തെ പരാമര്‍ശിച്ച്‌ ഇസ്​ലാമാബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് അതര്‍ മിനല്ല. പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, ഇത് ഇന്ത്യയല്ല, പാകിസ്താനാണെന്നും പറഞ്ഞു. പാകിസ്താന്‍ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 പേരെ അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പരാമര്‍ശം. പാക് സര്‍ക്കാര്‍ പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശം ലംഘിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.

Read Also: ദീദിയ്ക്ക് ‘ടാറ്റ’ കൊടുക്കുമെന്ന് ബിജെപി; പോരിനൊരുങ്ങി തൃണമൂൽ

എന്നാൽ പാഷ്ടൂണ്‍ തവാഫുസ് മൂവ്‌മെന്‍റ് അധ്യക്ഷനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മന്‍സൂര്‍ പാഷ്ടീന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ പ്രകടനം നടത്തിയ അവാമി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും, പാഷ്ടൂണ്‍ തവാഫുസ് മൂവ്‌മെന്‍റിന്റെയും 23 പ്രവര്‍ത്തകര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. തീവ്രവാദ നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസില്‍ വാദം കേള്‍ക്കവെ പാക് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം പിന്‍വലിച്ചുവെന്ന് പാക് ഡെപ്യൂട്ടി കമ്മീഷണര്‍ കോടതിയില്‍ അറിയിച്ചു. പ്രതിഷേധിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് പോലീസിന്‍റെ അനുമതി തേടാമെന്ന് ചീഫ് ജസ്റ്റിസ് അതര്‍ മിനല്ല പറഞ്ഞു. പോലീസ് അനുമതി നല്‍കുന്നില്ലെങ്കില്‍ ഇവിടെ കോടതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാര്‍ വിമര്‍ശനങ്ങളെ ഭയക്കരുതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button