KeralaLatest NewsNews

മെട്രോമാന്‍ ഇ.ശ്രീധരന്റെ ബിജെപി പ്രവേശനത്തില്‍ ആശങ്കയോടെ സിപിഎം

പ്രവര്‍ത്തകര്‍ ജാഗ്രത പാലിച്ചാല്‍ തുടര്‍ ഭരണം ഉണ്ടാകുമെന്ന് കോടിയേരി

തിരുവനന്തപുരം: മെട്രോമാന്‍ ഇ.ശ്രീധരന്റെ ബിജെപി പ്രവേശനത്തില്‍ ആശങ്കയോടെ സിപിഎം. പ്രവര്‍ത്തകര്‍ ജാഗ്രത പാലിച്ചാല്‍ തുടര്‍ ഭരണം ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്നാണ് ശ്രീധരന്‍ ഇന്ന് പറഞ്ഞത്. ഇതാണ് കേരളത്തില്‍ നടക്കുന്ന അടിയൊഴുക്ക്. എല്‍ഡിഎഫിനെ തകര്‍ക്കലാണ് ആര്‍എസ്എസ് ലക്ഷ്യം. യുഡിഎഫ് വരട്ടെ എന്ന് പറയുന്നത് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. ഇത് എന്തിന്റെ പുറപ്പാടാണെന്ന് ജനത്തിന് മനസിലാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read Also : രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നൽകി എൻഎസ്എസ്

കോണ്‍ഗ്രസുകാര്‍ വിജയിച്ചാലും ബിജെപിക്ക് വിലയ്‌ക്കെടുക്കാനാകും. കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ബിജെപിക്ക് പ്രശ്നമല്ല. കൈപ്പത്തിയില്‍ താമര വിരിയിക്കാന്‍ അവര്‍ക്കറിയാം. മോദി പറഞ്ഞത് അനുസരിച്ചാണ് ഇ.ശ്രീധരനെ പിടികൂടിയത്. ശ്രീധരന് എവിടെ വേണമെങ്കിലും ചേരാം. കേന്ദ്രഭരണം ഉപയോഗിച്ച് ചിലരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയാണ്. ഒരു സീറ്റു പോലുമില്ലാത്ത സ്ഥലത്ത് മുഖ്യമന്ത്രിയാകാം എന്നാണ് പറയുന്നതെന്നും കോടിയേരി പരിഹസിച്ചു.

ഒരു തിരഞ്ഞെടുപ്പും കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനം ആകില്ല. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ജാഗ്രത പാലിച്ചാല്‍ തുടര്‍ഭരണം ഉണ്ടാവും. വലതുപക്ഷ കക്ഷികള്‍ എല്ലാ മരണകളിയും ആരംഭിച്ചുകഴിഞ്ഞു. ബിജെപിക്ക് പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താന്‍ കഴിയുന്ന സര്‍ക്കാരുണ്ടാവണം എന്നാണ് ആഗ്രഹം. തൂക്ക് സഭയുണ്ടാകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button