KeralaLatest NewsNews

88-ആം വയസില്‍ രാഷ്ടീയത്തിലേക്ക് കടന്ന് വന്നയാളെപ്പറ്റി താന്‍ എന്ത് പറയാൻ? ഇ ശ്രീധരനെക്കുറിച്ചു ശശി തരൂ‍‍ര്‍

ചില സീറ്റുകളിലൊഴിച്ചാല്‍ ബി.ജെ.പി. കേരളത്തില്‍ ഒരു എതിരാളിയേ അല്ല.

തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച ഇ. ശ്രീധരന്റെ പ്രായമാണ് വിമർശകർ കൂടുതലും എടുത്തു പറയുന്നത്. 88-ആം വയസില്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്ന ഈ ശ്രീധരനെ തമിഴ് നടൻ സിദ്ധാർഥ്‌ പരിഹസിച്ചിരുന്നു. എന്നാൽ ഈ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി പ്രതികരിച്ചു.

”അന്‍പത്തിമൂന്നാം വയസില്‍ രാഷ്ടീയത്തിലേക്ക് ഞാന്‍ കടന്ന്‌വവന്നപ്പോള്‍ വളരെ താമസിച്ചു പോയതായാണ് കരുതിയത്, ഇതിന് യോഗ്യനാണോയെന്ന് ഭയപ്പെട്ടിരുന്നു. അങ്ങനെയുളളപ്പോള്‍ 88ാം വയസില്‍ രാഷ്ടീയത്തിലേക്ക് കടന്ന് വന്നയാളെപ്പറ്റി താന്‍ എന്ത് പറയാനാണ്. ചില സീറ്റുകളിലൊഴിച്ചാല്‍ ബി.ജെ.പി. കേരളത്തില്‍ ഒരു എതിരാളിയേ അല്ല. 2016 ലെ തിരഞ്ഞെടുപ്പില്‍ നേടിയ ഒരു സീറ്റ് എന്നതിനേക്കാള്‍ നില മെച്ചപ്പെടുത്തുക എന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വളരെ കഠിനമാണ്. ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കൊണ്ട് ബി.ജെ.പിയ്ക്ക് നേട്ടങ്ങളൊന്നുമുണ്ടാകില്ല.”ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button