Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചത് 3,300 കോടി രൂപയുടെ പദ്ധതികൾ

ധേമാജി : അസമിൽ 3,300 കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 കോടി രൂപ മുടക്കി 276 ഏക്കർ ഭൂമിയിൽ നിർമ്മിച്ച ധേമാജി എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെയാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.

Read Also : രാജ്യത്ത് കോവിഡ് കേസുകളിൽ കേരളം മുന്നിൽ തന്നെ ; ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

മുൻ സർക്കാരുകൾ അസമിന്റെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും വികസനത്തെ പാടേ അവഗണിക്കുകയായിരുന്നു. എന്നാൽ തന്റെ സർക്കാർ ആ വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ധേമാജിയിലെ സീലാപത്തറിൽ പദ്ധതികൾ ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കും. ആ ആത്മവിശ്വാസമാണ് ആത്മനിർഭർ ഭാരതിലേക്ക് നയിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അസമിലെ തേയിലയും വിനോദസഞ്ചാരവും കൈത്തറിയും കരകൗശലവും സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കും.

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുളള ഒരുക്കത്തിലാണ് സർക്കാർ. അത് നിലവിൽ വരുന്നതോടെ പ്രാദേശിക ഭാഷകളിലുളള വിദ്യാഭ്യാസം സംസ്ഥാനത്തെ തേയിലതൊഴിലാളികൾക്കും ഗോത്ര ജനതയ്ക്കും ഏറെ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എൻജിനീയറിംഗ് പഠനവും സാങ്കേതിക വിദ്യാഭ്യാസവും പ്രാദേശിക ഭാഷയിലേക്ക് മാറുന്നതോടെ യുവജനതയ്ക്ക് കൂടുതൽ അവസരങ്ങൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഓയിൽ ബൊംഗൈഗാവ് റിഫൈനറിയിലെ ഇൻഡ്മാക്സി യൂണിറ്റ്, ദിബ്രുഗഢ് മധുബനിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് സെക്കൻഡറി ടാങ്ക് ഫാം, ടിൻസുകിയയിലെ മക്കൂം ഹെബഡ വില്ലേജിലെ ഗ്യാസ് കംപ്രസർ സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button