KeralaLatest NewsNewsCrime

ഇ.എം.സി.സി പ്രതിനിധികളെ ‘ഫ്രോഡ്‌സ്’ വിളികളുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ഒരു ഉദ്യോഗസ്ഥന്റെ വഴിവിട്ട പണിയാണ് കരാർ റദ്ദാക്കുന്നതിനിടയാക്കിയതെന്നും മന്ത്രി

തിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രം റദ്ദാക്കിയതിന് പിന്നാലെ, ആരോപണത്തിനിടയാക്കിയ ഇ.എം.സി.സി കമ്പനിക്കാരെ ‘ഫ്രോഡ്‌സ്’ വിളികളുമായി സ്വയം ന്യായീകരിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. സംസ്ഥാനത്തെ പ്രമുഖ വാരത്താചാനലുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം. കൂടാതെ ധാരണാപത്രം തയ്യാറാക്കിയ കെ.എസ്.ഐ.എൻ.സി എം.ഡി എൻ. പ്രശാന്തിനെതിരെയും രൂക്ഷമായി മന്ത്രി വിമർശിച്ചു.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇടപാടുകൾ സുതാര്യമല്ലെന്നും ബന്ധപ്പെട്ട അമേരിക്കൻ കമ്പനിയുമായ ഇടപാടുകൾ മുമ്പെ വിലക്കിയതാണെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ നേരത്തെ പ്രസ്താവിച്ചിരുന്നു. പിന്നാലെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണമുയർത്തിയ കരാർ റദ്ദാക്കുകയും ഇപ്പോൾ കരാർ കമ്പനിക്കെതിരെ വിമർശനമുയർത്തിയും സ്വയം ന്യായീകരിച്ചും മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയത്.

Read Also : ക​സേ​ര​യി​ലി​രു​ന്ന പ​ട്ടി​ക​ജാ​തി​ക്കാ​രി​യെ സി.​പി.​എം നേതാവായ പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് ഇറക്കിവിട്ടതായി പരാതി

അധികാരമില്ലാതയാൾ അധികാരദുർവിനിയോഗം നടത്തിയതാണ് ആഴക്കടലുമായി ബന്ധപ്പെട്ട ധാരണാപത്രമെന്ന് മന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയല്ല ഇതെന്നും മറിച്ച് ഇതെല്ലാം ആസൂത്രിതമാണെന്നും മന്ത്രി പ്രതികരിച്ചു.
ധാരണാപത്രം എങ്ങനെയുണ്ടായി എന്നതത്ഭുതകരമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ധാരണാപത്രം. ഇതിൽ പല സംശയങ്ങളുമുണ്ട്. പ്രതിപക്ഷനേതാവ് ചെന്നിത്തലയും എൻ. പ്രശാന്തും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം ഉണ്ടായേക്കാമെന്നും മന്ത്രി ആരോപിച്ചു.

ബന്ധപ്പെട്ട സെക്രട്ടറിയുടെ അനുമതി വാങ്ങാതെയും മന്ത്രി അറിയാതെയും ഇത്തരമൊരു കരാറിന് പ്രശാന്തിന്റെ താല്പര്യമെന്താണെന്നത് ആലോചിക്കേണ്ട കാര്യമാണ്ാ കപ്പൽ നിർമ്മാണം പ്രശാന്തിന്റെ പണിയല്ല. പ്രശാന്ത് വഴിവിട്ട തലത്തിലേക്ക് പോയി. ഇതിന്റെയെല്ലാം പിന്നിൽ ഇ.എം.സി.സിയെന്ന കമ്പനിയിലെ ‘ഫ്രോഡ്‌സ്’ കളാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ നയത്തിന് വിരുദ്ധമായൊന്നും കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം ചെയ്തിട്ടില്ല. എന്നാൽ പ്രശാന്ത് ചെയ്തത് അങ്ങിനെയല്ല. കമ്പനികൾ വിചാരിച്ചാൽ സ്വാധിനപ്പെടുന്നയാളല്ല താൻ. ഈ സർക്കാർ ഇതിനൊന്നും വഴങ്ങുന്നുവരുമല്ല.’ – മന്ത്രി സ്വയം ന്യായീകരിച്ചു. ഇ.എം.സി.സി കരാൽ നേട്ടമായി സിത്രികരിച്ച പി. ആർ.ഡി പരസ്യവും തന്റെ ശ്രദ്ധയിൽ പെട്ടില്ല. സർക്കാരിന്റെ വീഴ്ച ഇത് മാത്രമാണെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയിൽ ഇ.എം.സി.സി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. കേരളത്തിലാണ് കൂടിക്കാഴ്ചയുണ്ടായത്. സർക്കാർ നയത്തിന് വിരുദ്ധമായ വിഷയത്തിലാണെങ്കിലും നിവേദനം കിട്ടിയാൽ കമ്പനിയുടെ വിശ്വാസ്യത അന്വേഷിക്കുന്നതാണ് നടപടി ക്രമം. ഇതിന്റെ ഭാഗമായി ഫിഷറിസ് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടാകാം. ഫയൽ ക്ലോസ് ചെയ്യുന്നതിലെ സ്വഭാവികനടപടിയാണുണ്ടായത്. സർക്കാരിനുത്തരവാദിത്വമില്ല.- മന്ത്രി സ്വയം കൈയ്യൊഴിഞ്ഞു.

സർക്കാർ ഒരു വിവാദച്ചുഴിയിലുമില്ല. യാതൊരുപ്രതിസന്ധിയും സർക്കാർ നേരിടുന്നില്ല. ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ നിറവേറ്റിയതിന്റെ അഭിമാനത്തോടെയാണ് ഈ സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുന്നതെന്ന അഭിമാനവും മന്ത്രി ചാനലിൽ പങ്കുവെച്ചു. വിവാദങ്ങൾ മാധ്യമ-പ്രതിപക്ഷ സൃഷ്ടിയാണെന്ന് പറഞ്ഞ മന്ത്രി ആരോപണങ്ങൾ ഉന്നയിക്കുന്ന മനോനില തെറ്റിയയാളാണ് രമേശ് ചെന്നിത്തലയെന്നും മന്ത്രി ആരോപിച്ചു.

shortlink

Post Your Comments


Back to top button