Latest NewsNewsInternational

വാക്‌സിൻ മൈത്രി നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

ജനീവ : ലോകം മുഴുവൻ കോവിഡ് വാക്‌സിൻ എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ലോക രാജ്യങ്ങൾ ഇന്ത്യയെ മാതൃകയാക്കണമെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

വാക്‌സിൻ മൈത്രി നയത്തിന്റെ ഭാഗമായി ലോകരാജ്യങ്ങൾക്ക് കേന്ദ്രം വാക്‌സിൻ നൽകുന്നത് തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. ലോകം മുഴുവൻ വാക്‌സിൻ ലഭ്യമാക്കാൻ പിന്തുണ നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുന്നു. 60 ഓളം രാജ്യങ്ങൾക്ക് അവരുടെ മുന്നണി പോരാളികൾക്ക് കോവിഡ് വാക്‌സിൻ ഉറപ്പാക്കാൻ ഇന്ത്യ വാക്‌സിൻ നൽകിയത് വഴി സാധിച്ചു. മറ്റ് രാജ്യങ്ങളും ഇന്ത്യയുടെ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗെബ്രിയേസസ് പറഞ്ഞു.

Read Also :  ബാലഭാസ്കറിൻ്റെ മരണം; ദൃശ്യം സിനിമയെ കുറിച്ച് സിബിഐ ചോദിച്ചതെന്തിന്? വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് പ്രിയതാരം

കോവിഡിനെ തുടച്ചു നീക്കാൻ വാക്‌സിൻ നിർമ്മാണം വേഗത്തിലാക്കാൻ വാക്‌സിൻ നിർമ്മാതാക്കളോട് ഗെബ്രിയേസസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ച് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button