KeralaLatest NewsNews

യു.ഡി.എഫ് നേതാക്കൾ വഞ്ചകന്മാർ, ഉമ്മൻ ചാണ്ടിക്ക് മൂർഖന്‍റെ സ്വഭാവമെന്ന് പി.സി ജോര്‍ജ്ജ്

കോട്ടയം : യു.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി പി.സി ജോര്‍ജ്ജ്. യു.ഡി.എഫുമായി യാതൊരു ബന്ധവുമില്ലെന്നും യു.ഡി.എഫ് നേതാക്കൾ വഞ്ചകൻമാരാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.. ഉമ്മൻ ചാണ്ടിക്ക് മൂർഖന്‍റെ സ്വഭാവമാണ്. കരുണാകരനെ ഇല്ലാതാക്കിയത് ഉമ്മൻ ചാണ്ടിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിയാണ് തന്‍റെ യു.ഡി.എഫ് പ്രവേശനം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

Read Also :  എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ നയിച്ച ക്യാപ്റ്റന് കൊവിഡ്; താനുമായി ബന്ധപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്ന് ബിനോയ് വിശ്വം

യു.ഡി.എഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷേ ജിഹാദികളുടെ കയ്യില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുകയാണ്. ജിഹാദികള്‍ പിന്തുണക്കുന്ന യു.ഡി.എഫുമായി യാതൊരു സഹകരണവുമില്ലെന്നും പി.സി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button