Latest NewsNewsIndiaCrime

45കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ചണ്ഡീഗഡ്: പഞ്ചാബില്‍ 45കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ഊര്‍മിള ദേവിയെയാണ് തുറസായ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ പരാതിയില്‍ മകനെതിരെ കേസടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

ഖോത്രന്‍ കോളനിയില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ഊര്‍മിള ദേവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. മകള്‍ രേഖയുടെ പരാതിയില്‍ മകന്‍ ദീപക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുന്നു. ദീപക് ഒളിവിലാണെന്ന് പൊലീസ് പറയുകയുണ്ടായി.

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ച്ചയായ ആക്രമണത്തില്‍ മുഖം വികൃതമാക്കിയിട്ടുണ്ട്. അതിനാല്‍ വീട്ടുകാര്‍ ഊര്‍മിളയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയതായി പൊലീസ് പറയുകയുണ്ടായി. കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.

Related Articles

Post Your Comments


Back to top button