Latest NewsKeralaNews

കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി സമ്മതിച്ച് കെ.സുധാകരന്‍

രാഹുല്‍ ഗാന്ധിയും ഇക്കാര്യം അടിവരയിട്ട് പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ചില വെളിപ്പെടുത്തലുകളുമായി കെ.സുധാകരന്‍ എംപി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ഇന്നലെ അക്കാര്യം കോണ്‍ഗ്രസ് എംപിയും പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവുമായ രാഹുല്‍ ഗാന്ധി പറഞ്ഞതാണെന്നും കെ.സുധാകരന്‍ ചൂണ്ടിക്കാട്ടി.

Read Also : അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സമാഹരിച്ചത് പ്രതീക്ഷിച്ചതിലും ആയിരം കോടിയിലേറെ

താനും രാഹുല്‍ ഗാന്ധിയും പറയുന്നത് ഒരേ കാര്യമാണെന്നും അഖിലേന്ത്യാ തലത്തില്‍ ബിജെപി വളര്‍ന്നെങ്കില്‍ ആ പാര്‍ട്ടിയിലേക്ക് പോയിരിക്കുന്നത് ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുമുള്ള ആളുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണെങ്കില്‍ പിന്നീട് അവരുടെ മുന്നിലുള്ള ഏക സാദ്ധ്യത ബിജെപി ആണോ’-എന്ന ചോദ്യത്തിന് അദ്ദേഹം ‘അതെ’ എന്നാണ് ഉത്തരം നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button