COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് 2,526 പേര്‍ക്ക് കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 2,526 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,107 പേരാണ് രോഗമുക്തരായിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേർ കോവിഡ് ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

1,75,033 കൊവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയിരിക്കുന്നത്. ഇതുവരെ 3.08 കോടിയിലധികം പരിശോധനകള്‍ യുഎഇയിൽ നടത്തി. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,94,050 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,82,332 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ആകെ 1,238 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 10,480 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button