Latest NewsNewsIndia

ട്രെയിനുകൾക്ക് എ.സി സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകൾ: ഇന്ത്യൻ റെയിൽവേ യുടെ പുതിയ പദ്ധതി

എയർ കണ്ടീഷൻ ചെയ്ത സെക്കന്റ് ക്ലാസ് ജനറൽ കോച്ചുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനം റിസർവേഷൻ ഇല്ലാത്ത കംപാർട്ട്‌മെന്റുകൾ എസിയാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ.

കപൂർത്തലയിലെ റയിൽ കോച്ച് ഫാക്ടറിയിലാണ് എ.സി ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകൾ നിർമ്മിക്കിക്കുന്നത്. സാധാരണക്കാരുടെ ട്രെയിൻ യാത്രയുടെ രീതി തന്നെ മാറ്റുന്ന പദ്ധതിയാണിത്. സാധാരണ ജനങ്ങൾക്കും സെക്കന്റ് ക്ലാസ് യാത്രകൾ ആസ്വാദ്യകരമാക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ആർ.സി.എഫ് ജനറൽ മാനേജർ രവീന്ദർ ഗുപ്ത പറഞ്ഞു. ഈ വർഷം അവസാനത്തോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

സെക്കന്റ് ക്ലാസ് എ.സി കോച്ചുകളുടെ രൂപരേഖ കപൂർത്തലയിലെ റെയിൽ ഫാക്ടറിയിൽ നിർമ്മിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ പ്രോട്ടോടൈപ്പ് പുറത്തിറക്കുമെന്നാണ് ലഭ്യമായ വിവരം. 100 പേർക്ക് സഞ്ചരിക്കാവുന്ന ഒരു കോച്ചിന്റെ നിർമ്മാണ ചെലവ് 2.24 കോടി രൂപയെങ്കിലും വരുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button