Latest NewsKerala

പ്രവർത്തകർ മുഴുവൻ ബിജെപിയിൽ ചേർന്നു, പത്തനംതിട്ടയിലും സിപിഎം ഓഫീസ് ബിജെപി ഓഫീസായി

കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവൻ ബിജെപിയിൽ ചേർന്നതിനാൽ സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തു.

പത്തനംതിട്ട: തിരുവനന്തപുരത്ത് രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ഓഫീസടക്കം ബിജെപിയിലേക്ക് ചേർന്നതിന് പിന്നാലെ പത്തനംതിട്ടയിലും സമാന സംഭവം. പത്തനംതിട്ട ജില്ല റാന്നി മണ്ഡലം പെരുനാട് പഞ്ചായത്ത്‌ കക്കാട് വാർഡിലെ പ്രവർത്തകർ മുഴുവൻ ബിജെപിയിൽ ചേർന്നതിനാൽ സിപിഎം ഓഫീസ് ബിജെപി ഏറ്റെടുത്തു.

ഇതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.

ഫേസ്‌ബുക്കിൽ പറയുന്നത് ,

“കഴിഞ്ഞ ദിവസം ബിജെപി വാർഡ് മെമ്പർ ആയ അരുൺ അനിരുദ്ധനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപെട്ടുള്ള പ്രതിഷേധ സമ്മേളനത്തിൽ വച്ചാണ് കക്കാട് വാർഡ് കമ്മിറ്റിയുടെ ഓഫീസ് ബിജെപി ഏറ്റെടുത്തത്. കേരളത്തിൽ ഇത് രണ്ടാമത്തേ സിപിഎം ഓഫീസ് ആണ് ബിജെപി ഓഫീസ് ആയി മാറിയത്.”

അതേസമയം സംഭവത്തിൽ സിപിഎം പ്രതികരിച്ചിട്ടില്ല. ചിത്രങ്ങൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button