KeralaLatest News

ആളൂര്‍ പീഡനം: പ്രതിയായ ആന പാപ്പാനും അറസ്റ്റിൽ

കേ​സി​ല്‍ 15ാം പ്ര​തി​യാ​ണ് മ​ണി​ക​ണ്ഠ​ന്‍.

ആ​ളൂ​ര്‍ (തൃ​ശൂ​ര്‍): പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്​​റ്റി​ല്‍. തൃ​ശൂ​ര്‍ അ​ക​മ​ല പു​തു​പ​റ​മ്പിൽ​ മ​ണി​യ​പ്പ​ന്‍ എ​ന്ന മ​ണി​ക​ണ്ഠ​നെ​യാ​ണ് (30) തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്.​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ടി.​ആ​ര്‍. രാ​ജേ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 14 ആ​യി. ഇ​നി​യും കൂ​ടു​ത​ല്‍ പേ​ര്‍ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. മ​ണി​ക​ണ്ഠ​ന്‍ ആ​ന പാ​പ്പാ​നാ​ണ്. ആ​ന​യെ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കാനെ​ന്ന വ്യാ​ജേ​ന അമ്പ​ല ക​മ്മി​റ്റി​ക്കാ​രു​ടെ വേ​ഷ​ത്തി​ലെ​ത്തി​യാ​ണ് പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

read also : ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും പൊലീസ് സേനയില്‍ നിയമനം : ചരിത്ര തീരുമാനവുമായി സര്‍ക്കാര്‍

കേ​സി​ല്‍ 15ാം പ്ര​തി​യാ​ണ് മ​ണി​ക​ണ്ഠ​ന്‍. പ്ര​ണ​യം ന​ടി​ച്ച്‌ പെ​ണ്‍കു​ട്ടി​യെ പ​ല​യി​ട​ത്തും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ല​ര്‍ക്കും കാ​ഴ്ച​വെ​ക്കു​ക​യും ചെ​യ്ത വി.​ആ​ര്‍ പു​രം സ്വ​ദേ​ശി ചെ​ലാ​ട്ടി അ​രു​ണാ​ണ് കേ​സി​ലെ ഒ​ന്നാം​പ്ര​തി.

shortlink

Post Your Comments


Back to top button