Latest NewsKeralaNewsCrime

പോലീസിന് നേരെ ആക്രമണം; ഒരാൾ പിടിയിൽ

ഹരിപ്പാട്; പോലീസിന് നേരെ കയ്യേറ്റ ശ്രമം നടത്തിയ ഒരാൾ അറസ്റ്റിൽ. പാനൂർ വളവനാട് ഷാനവാസിനെ(34) ആണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി താനൂർ ചേലക്കാട് ഭാഗത്തു കടൽ തീരത്ത് നിന്നും അനധികൃതമായി മണ്ണെടുത്ത സംഘത്തെ അന്വേഷിച്ചു എത്തിയ പോലീസുമായി ഇവർ വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു ഉണ്ടായത്.

തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനു ആക്രമണത്തിൽ പരിക്കേറ്റു. സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ മണൽ നിറച്ച പെട്ടിവണ്ടിയുമായി രക്ഷപ്പെടുകയുണ്ടായി. ഇവരുടേതെന്ന് കരുതുന്ന രണ്ട് ബൈക്കുകളും പോലീസ് പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button