Latest NewsNewsIndiaCrime

ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ഓട്ടോ ഡ്രൈവർക്ക് സഹപ്രവർത്തകന്റെ ആക്രമണത്തിൽ ദാരുണാന്ത്യം

ചെന്നൈ: നഗരത്തിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ഓട്ടോ ഡ്രൈവർക്ക് സഹപ്രവർത്തകന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. വെല്ലൂർ തിരുപ്പത്തൂർ സ്വദേശി പൂങ്കാവനമാണ് സഹപ്രവർത്തകനും സ്‌റ്റേഷനിലെ ചുമട്ടുകാരനുമായ അലക് കുമാറിന്റെ ആക്രമണത്തിൽ മരിച്ചിരിക്കുന്നത്. നിരവധി യാത്രക്കാർ നോക്കി നിൽക്കെ ഇന്നലെ രാവിലെയാണ് അതിക്രൂരമായ സംഭവം ഉണ്ടായിരിക്കുന്നത്. തലേ ദിവസം രാത്രിയിൽ പൂങ്കാവനവും അലക് കുമാറും തമ്മിൽ വഴക്കുണ്ടായി. ഇതിന്റെ പ്രതികാരമായി ഇന്നലെ രാവിലെ സ്‌റ്റേഷൻ പരിസരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പൂങ്കാവനത്തെ വലിയ കല്ലുപയോഗിച്ച് അലക് കുമാർ ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു ഉണ്ടായത്.

അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂങ്കാവനം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവം അറിഞ്ഞുടൻ റെയിൽവേ സംരക്ഷണ സേന അലക് കുമാറിനെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ അലക് കുമാർ കല്ലുമായി വരുന്നതും ആക്രമിക്കുന്നതും കാണാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button