KeralaLatest NewsNews

തൃശൂരിലേക്ക് ഈ ശ്രീധരനെ ക്ഷണിക്കുന്നത് അഭിമാനകരം: ബി ഗോപാലകൃഷ്ണന്‍

ബിജെപി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്.

തൃശൂർ: ഈ ശ്രീധരനെ ക്ഷണിക്കുന്നത് അഭിമാനകരമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ചുക്കാന്‍ പിടിക്കുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇ ശ്രീധരന്‍ തൃശൂരില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ തൃപ്പുണിത്തറയിലാണ് അദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ കൂടുതലായി കേള്‍ക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

Read Also: ‘ഞാൻ ക്രൂശിക്കപ്പെട്ടു’; വിങ്ങിപൊട്ടി രാഹുൽ ഗാന്ധി

‘ബിജെപി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ബിഡിജെഎസുമായി ചര്‍ച്ച നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സംഘടന തലത്തിലെ പ്രശ്‌നങ്ങള്‍ ഇനി ആലോചിക്കേണ്ടതില്ല. നടപടികള്‍ എടുത്തു, അതോടെ അത് കഴിഞ്ഞു’- ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ അങ്ങനെ ഒരു പ്രശ്‌നവും നിലനില്‍ക്കുന്നില്ലെന്നും ബി.ഗോപാലക്യഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button