Latest NewsNewsBeauty & StyleLife StyleHealth & Fitness

പുതിനയില അത്ര നിസ്സാരമല്ല; ആരോഗ്യഗുണങ്ങള്‍ നിരവധി

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. ലോകത്തെമ്പാടും ഉള്ള പാചക രീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഔഷധ സസ്യങ്ങളിലൊന്നു കൂടിയാണ് പുതിനയില. വിറ്റാമിന്‍ സി അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പുതിനയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കും. അതിനാല്‍ പാചക വിഭവങ്ങളുടെ കൂട്ടത്തില്‍ പുതിനയിലയും ചേര്‍ക്കാം.

Read Also  :  നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായകൾ

ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും സാഹിയിക്കുമെന്ന് ആയൂര്‍വേദ്ദം പറയുന്നു. അതിനാല്‍ ആസ്ത്മ രോഗികള്‍ പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ പുതിനയില നീര് വേദനയുള്ള ഭാഗത്ത് പുരട്ടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button