Latest NewsIndia

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ച, സീനിയർ നേതാക്കൾ രാജിവെച്ചു

പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയും കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ഡയും രാജിവെച്ചു.

അഹമ്മദാബാദ്: ഗുജറാത്തിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 100 ശതമാനം വിജയം നേടി ബിജെപി. ആകെയുള്ള 31 ജില്ലാപഞ്ചായത്തുകളില്‍ 31ലും ബിജെപി ജയിച്ചു. ഇവിടെ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ട സ്ഥിതിയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയും കോണ്‍ഗ്രസ് ഗുജറാത്ത് സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ഡയും രാജിവെച്ചു.

ആകെയുള്ള 8,474 സീറ്റുകളിലെ 2,771 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബിജെപി 2,085 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ലഭിച്ചത് 602 സീറ്റുകള്‍ മാത്രം. 81 മുനിസിപ്പാലിറ്റികള്‍, 31 ജില്ലാ പഞ്ചായത്തുകള്‍, 231 താലൂക്ക് പഞ്ചായത്തുകള്‍ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറും ബിജെപി പിടിച്ചെടുത്തിരുന്നു.

read also: ആളൂര്‍ പീഡനം: പ്രതിയായ ആന പാപ്പാനും അറസ്റ്റിൽ

ബിജെപിയില്‍ അചഞ്ചലമായ വിശ്വാസവും സ്‌നേഹവും പ്രകടിപ്പിച്ച വോട്ടര്‍മാരെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ബിജെപിയുടെ വികസന അജണ്ടയ്ക്കും സദ്ഭരണത്തിനുമൊപ്പമാണ് ജനങ്ങളെന്ന് നരേന്ദ്രമോദി വ്യക്തമാക്കി. ബിജെപിയോടുള്ള സ്നേഹത്തിനും വിശ്വാസത്തിനും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button