KeralaLatest NewsNews

‘കേരളം സഹായിച്ചിട്ടില്ല’; നേമത്തെ വികസനങ്ങള്‍ കേന്ദ്രസഹായത്തോടെയെന്ന് ബിജെപി

കേന്ദ്രസര്‍ക്കാരിന്റെയും മറ്റു ഏജന്‍സികളുടെയും സഹായത്തോടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നേമത്ത് കൊണ്ടുവന്നത്.

പുതുപ്പള്ളി: കേരള സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ഒ രാജഗോപാല്‍ നേമം മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡലത്തിന് കേരളത്തില്‍ നിന്നൊരു കാശും കിട്ടിയിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പുതുപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍.

Read Also: പ്രധാനമന്ത്രിയുടെ ഭാഷാ ചലഞ്ച് ആദ്യം ഏറ്റെടുത്ത ശശി തരൂരിനെ ട്രോളി കെ. സുരേന്ദ്രൻ

”പുരോഗതിയുണ്ടായെന്ന് പറയുന്ന ഏത് മണ്ഡലമുണ്ട് കേരളത്തില്‍. പിണറായി വിജയന്റെ ധര്‍മടത്ത് ചെന്നാലും ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയില്‍ വന്നാലും രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ചെന്നാലും കാര്യമായ ഒരു വികസനവും നടക്കുന്നില്ല. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന പ്രചരണമുണ്ടായിരുന്നു. ഒ രാജഗോപാല്‍ ഒന്നാന്തരം വികസനങ്ങളാണ് നേമത്ത് നടത്തിയത്. കേരളത്തില്‍ നിന്നൊരു കാശും കിട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെയും മറ്റു ഏജന്‍സികളുടെയും സഹായത്തോടെ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നേമത്ത് കൊണ്ടുവന്നത്. ഉമ്മന്‍ചാണ്ടിയെ ഞാന്‍ നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. അവിടെ നല്ലൊരു മത്സരം നടക്കട്ടേയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button