KeralaNattuvarthaLatest NewsIndiaEducationNewsCareerEducation & Career

ഇഷ്ടവിഷയം സയൻസ് ആണോ? വിദ്യാർത്ഥികൾക്ക് നേടാം മാസം 7000 രൂപയുടെ സ്കോളർഷിപ്പ്

ശാസ്ത്ര വിഷയങ്ങളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ ഗവേഷണരംഗത്ത് തുടരാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്‍റ് ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയാണ്, കിഷോർ വൈഗ്യാനിക് പ്രോത്സാഹന്‍ യോജന (കെ‌.വി‌.പി‌.വൈ). ഈ പദ്ധതി അനുസരിച്ച്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ സയൻസ് വിദ്യാർത്ഥികൾക്കാണ് സർക്കാർ ഫെലോഷിപ്പ് നൽകുന്നത്.

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഈ സ്‌കീമിൽ, ഗവേഷണ രംഗത്ത് തുടരാന്‍ ആഗ്രഹിക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്കായി ഒരു നാഷണല്‍ ലെവല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും നടത്തുന്നുണ്ട്. ഗവേഷണരംഗത്ത് തുടരാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിക്കുന്നതിനായാണ് ഈ പദ്ധതി.

മാസത്തില്‍ 5000 -7000 എന്നിങ്ങനെ രണ്ടു വ്യത്യസ്ത  ഫെലോഷിപ്പാണ് വിദ്യാര്‍ത്ഥികള്‍ക്ക് നൽകുക.രാജ്യത്തുടനീളമുള്ള ശാസ്ത്രരംഗത്ത് പ്രഗത്ഭരായ പ്രതിഭകളെ പുറത്ത് കൊണ്ടു വരുന്നതിനുവേണ്ടി, 1999 ൽ കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് ഈ പദ്ധതി ആരംഭിച്ചത്.

ചായ കൊടുക്കുന്നതൊക്കെ ഒരു തെറ്റാണോ സാറേ ?

ദേശീയ തലത്തിൽ മെറിറ്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് ഉയർന്ന തലത്തിലുള്ള പരീക്ഷയാണുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടത്തുക. ആദ്യത്തേത് ഒരു ഓൺലൈൻ അഭിരുചി പരീക്ഷയും രണ്ടാമത്തേത് ഒരു അഭിമുഖവുമാണ്.

പത്താം ക്ലാസിൽ സയൻസ്, കണക്ക് വിഷയങ്ങൾക്ക് 75% മാർക്ക് നേടിയ കുട്ടികൾക്കാണ് കെ‌.വി‌.പി‌.വൈ ഫെലോഷിപ്പ് പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കുക. എസ്‌.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇതില്‍ 10 ശതമാനം ഇളവുണ്ട്. ഇതോടൊപ്പം, ബിരുദ പരീക്ഷയ്ക്കായി,  വിദ്യാർത്ഥികൾ പന്ത്രണ്ടാം ക്ലാസിൽ 60 ശതമാനം മാർക്കും നേടിയിരിക്കണം. എസ്‌.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് 10 ശതമാനം ഇളവുണ്ട്.

shortlink

Post Your Comments


Back to top button