Latest NewsIndia

അയോദ്ധ്യയിലെ മര്യാദാ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ടിനായി ഫണ്ട് അനുവദിച്ച് മോദി സർക്കാർ

വിമാനത്താവള പദ്ധതിയുടെ പുരോഗതിയും പുണ്യനഗരത്തിലെ മറ്റ് വികസന പദ്ധതികളും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് നിരീക്ഷിക്കുന്നത് .

ലക്നൗ : അയോദ്ധ്യയിലെ വികസനത്തിന് ആക്കം കൂട്ടി മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ടിനായി 250 കോടി രൂപ അനുവദിച്ച് മോദി സർക്കാർ. അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു വേണ്ടിയുള്ള യുപി സർക്കാരിന്റെ നിർദ്ദേശത്തിന് കേന്ദ്രം അംഗീകാരം നൽകി. ഏകദേശം 1000 കോടി രൂപ ജില്ലാ ഭരണകൂടത്തിന് യുപി സംസ്ഥാന സർക്കാർ അനുവദിച്ചു. കേന്ദ്രസർക്കാർ 250 കോടി രൂപ വിതരണം ചെയ്തതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ആദ്യ ഘട്ടത്തിൽ എടിആർ 72 വിമാനങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കാനായിട്ടാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം തുക അനുവദിച്ചിരിക്കുന്നത് . യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാന ബജറ്റിൽ അയോദ്ധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി 101 കോടി രൂപ അനുവദിച്ച് ദിവസങ്ങൾക്കകമാണ് കേന്ദ്രസർക്കാരും പണം അനുവദിച്ചത് . പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് യോഗി സർക്കാർ ഇതിനകം 625 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അയോദ്ധ്യ വിമാനത്താവളത്തിനായി കൈവശമുള്ള 377 ഏക്കറിനു പുറമേ 555.66 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കും. എ -320, ബി -737 തുടങ്ങിയ വലിയ വിമാനങ്ങൾക്കുള്ള എയർസ്ട്രിപ്പ് , അനുയോജ്യമായ റൺവേ, ടെർമിനൽ കെട്ടിടം എന്നിവയും പദ്ധതിയിലുണ്ട്.അലിഗഡ്, മീററ്റ്, മൊറാദാബാദ് തുടങ്ങിയ നഗരങ്ങളെ വിമാന സര്‍വീസുകളിലൂടെ ബന്ധിപ്പിക്കും. 1,334 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം പണിയുന്നത്. മൊത്തം 4,588 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

read also: ചൈനയുടെ വാക്‌സിൻ സ്വീകരിച്ച ആൾ മരിച്ച സംഭവം: അന്വേഷണവുമായി ഹോങ്കോംഗ് ഭരണകൂടം

അയോദ്ധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്നത്. വിമാനത്താവള പദ്ധതിയുടെ പുരോഗതിയും പുണ്യനഗരത്തിലെ മറ്റ് വികസന പദ്ധതികളും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് നിരീക്ഷിക്കുന്നത് .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button