Latest NewsNewsOmanGulf

പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

മസ്​കത്ത്​: കോഴിക്കോട്​ സ്വദേശി ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചു. വടകര മൊകേരി കോവുക്കുന്ന്​ താണിയുള്ളതിൽ വീട്ടിൽ യൂസുഫി​െൻറ മകൻ ആഷിർ (32) ആണ് അപകടത്തിൽ മരിച്ചത്. ഇബ്രിക്കടുത്ത്​ കുബാറയിൽ ബുധനാഴ്​ച രാവിലെ പത്തരയോടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്.

സമാഇൗലിൽ ഫുഡ്​സ്​റ്റഫ്​ കമ്പനിയിൽ വാൻസെയിൽസ്​ വിഭാഗം ജീവനക്കാരനായിരുന്നു ഇദ്ദേഹം. ജോലി ആവശ്യാർഥം ഇബ്രിയിലെത്തിയ ആഷിർ സഞ്ചരിച്ച വാൻ നഗരസഭയുടെ വാഹനത്തിൽ ഇടിച്ചാണ്​ അപകടമുണ്ടായിരിക്കുന്നത്​. ആഷിർ സംഭവ സ്ഥലത്ത് ​ വെച്ച്​ തന്നെ മരിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സ്വദേശിക്കും മറ്റൊരാൾക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റു.

നഫീസയാണ്​ മാതാവ്​. ഭാര്യയും കുട്ടിയുമുണ്ട്​. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button