Latest NewsIndiaInternational

ആഗോളഭീകരതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന സിറിയയുടെ യഥാര്‍ത്ഥ പ്രശ്നം എന്തെന്ന് തെളിവുകള്‍ നിരത്തി രക്ഷാസമിതിയില്‍ ഇന്ത്യ

നിലവിൽ 11000 ഭീകരരാണ് ഇറാഖ് പിന്തുണയോടെ സിറിയയിൽ പ്രവർത്തിക്കുന്നത്.

ന്യൂയോർക്ക്: ആഗോളഭീകരതയ്ക്ക് ചുക്കാൻ പിടിക്കുന്ന സിറിയയുടെ യഥാർത്ഥ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ത്യ. യുഎൻ രക്ഷാസമിതി യോഗത്തിലാണ് ഇന്ത്യ സിറിയക്കെതിരെ ആഞ്ഞടിച്ചത്. ഇറാഖിന്റെ സഹായത്തോടെയാണ് സിറിയയിലെ ശക്തമായ ഐഎസ്‌ഐഎൽ എന്ന സംഘടന പ്രവർത്തിക്കുന്നതെന്ന് ഇന്ത്യ ആരോപിച്ചു. നിലവിൽ 11000 ഭീകരരാണ് ഇറാഖ് പിന്തുണയോടെ സിറിയയിൽ പ്രവർത്തിക്കുന്നത്.

സുരക്ഷാ സമിതിയിലെ ഇന്ത്യയുടെ ഉപ പ്രതിനിധി നാഗരാജ് നായിഡുവാണ് മേഖലയിലെ ഭീകരതയെക്കുറിച്ചുള്ള കനത്ത ആശങ്ക പങ്കുവെച്ചത്. പത്തുവർഷമായി സിറിയയിലെ ഭീകരത സമാനതകളില്ലാത്ത വിധം വളർന്നിരിക്കുന്നു. സാധാരണക്കാരായ ജനങ്ങൾ കൊടും ദാരിദ്ര്യത്തിലും ദുരിതത്തിലുമാണ്. കടുത്ത ശൈത്യത്തിലും ഭക്ഷ്യ ദൗർലഭ്യത്തിലും പെട്ട് നട്ടംതിരിയുന്നത് 17ലക്ഷം ജനങ്ങളാണ്. ഏഴു ലക്ഷത്തോളം ജനങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടതും ലോകരാജ്യങ്ങൾ ഗൗരവത്തിലെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

read also: പോക്‌സോ കേസിലെ ഇര ഡിപ്രഷന് ചികിത്സയിൽ, ഇനിയും നടപടിയെടുക്കാത്തതിനെതിരെ കൊടിക്കുന്നിൽ സുരേഷ്

‘സിറിയയിലെ എല്ലാ ഭീകര സംഘടനകളേയും വളർത്തുന്നത് പുറമേ നിന്നുള്ള സാമ്പത്തികവും ആയുധപരവുമായ സഹായം കൊണ്ടുമാത്രമാണ്. പതിനൊന്നായിരത്തിലധികം ഭീകരരാണ് സിറിയയിൽ നിന്നും വിവിധ രാജ്യങ്ങളിലെ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. വടക്ക് കിഴക്കൻ മേഖലയിലാണ് ഇവരുടെ പ്രധാന ശക്തികേന്ദ്രം. ഇതിനെ തിരെ എല്ലാ സുരക്ഷാ സമിതി അംഗങ്ങളും പ്രതികരിക്കുകയും നീങ്ങുകയും വേണം. ആഗോള ഭീകരതയ്‌ക്കെതിരെ നമ്മുടെ കടമ നിർവ്വഹിക്കേണ്ടത് ഭീകരതയുടെ പ്രഭവകേന്ദ്രത്തെ ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കണം.’ നായിഡു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button