KeralaLatest NewsNews

അമിതമായി വായ്പയെടുക്കുന്നത് കേരളത്തിന് പിന്നീട് ഭാരമായി മാറും ; മൻമോഹൻ സിങ്

തിരുവനന്തപുരം : അമിതമായി വായ്പയെടുക്കുന്നത് ഭാവിയിൽ കേരളത്തിന് ഭാരമായി മാറുമെന്ന്  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ ഡിജിറ്റൽ വിപ്ലവം തിരിച്ചടിയുണ്ടാക്കും. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി പദ്ധതികളിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. വീണ്ടുവിചാരമില്ലാത്ത നോട്ടു നിരോധനമുണ്ടാക്കിയ പ്രതിസന്ധി മൂലം തൊഴിലില്ലായ്മ വർധിച്ചു. ദരിദ്രർക്കു പിന്തുണ നൽകുന്നത് പോലെയുള്ള പദ്ധതികൾ നടപ്പാക്കിയാൽ മാത്രമേ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

Read Also :  ചൈനയുടെ വാക്‌സിൻ സ്വീകരിച്ച ആൾ മരിച്ച സംഭവം: അന്വേഷണവുമായി ഹോങ്കോംഗ് ഭരണകൂടം

അതേസമയം കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ തൂണുകളിൽ അതിവേഗപാത നിർമിക്കണമെന്ന് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റ്ഡീസിന്റെ വികസനരേഖയിൽ പറയുന്നു. സ്‌ത്രീകൾക്കയി 2 ലക്ഷം പൊതുശുചിമുറികൾ നിർമിക്കണമെന്നും ഇവയുടെ ലഭ്യത അറിയാൻ മൊബൈൽ അപ്ലിക്കേഷൻ തയാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മുൻ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് വികസന രേഖ തയാറാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button