
ഹോങ്കോംഗ്: ചൈനയുടെ വാക്‌സിനെതിരെ ഹോങ്കോംഗിൽ കേസ്. ചൈനയുടെ കൊറോണ വാക്‌സിനായ സിനോവാക് സ്വീകരിച്ച 63 വയസ്സുകാരനാണ് കുഴഞ്ഞുവീണു മരിച്ചത്. വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും സംഭവം അന്വേഷിക്കുമെന്നും ഹോങ്കോംഗ് ഭരണകൂടം അറിയിച്ചു. ചൈനയുടെ വാക്സിനായ സിനോവാക് ചൈനീസ് മരുന്ന് നിർമ്മാണ കമ്പനിയായ സിനോവാക് ബയോടെക്കാണ് വികസിപ്പിച്ചത് .
ആകെ 50.4 ശതമാനം ഫലപ്രാപ്തി മാത്രം അവകാശപ്പെടുന്ന വാക്‌സിൻ അതിനാൽ തന്നെ പല ലോകരാജ്യങ്ങളും സ്വീകരിച്ചിട്ടില്ല. എന്നാൽ വളരെ ഗുരുതരമായ രോഗമുണ്ടായിരുന്നയാളാണ് മരണപ്പെട്ടതെന്നും ധാരാളം പേർ നിലവിൽ വാക്‌സിൻ സ്വീകരിക്കു ന്നുണ്ടെന്നും ചൈനീസ് ആരോഗ്യവകുപ്പ് ന്യായീകരിച്ചു. ഫെബ്രുവരി 26നാണ് കൂൻ ചുംഗ് എന്നയാൾ വാക്‌സിൻ സ്വീകരിച്ച ശേഷം മരണപ്പെട്ടത്.
കുഴഞ്ഞുവീണതിനെ തുടർന്ന് ക്വീൻ എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വാക്‌സിനെടുത്ത ശേഷം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. വാക്‌സിൻ നൽകിയതിനാലാണ് മരണം സംഭവിച്ചതെന്നതിന് സ്ഥിരീകരണമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതുവരെ ഹോങ്കോംഗിൽ ഏഴുപേർക്ക് വാക്‌സിൻ സ്വീകരിച്ച ശേഷം വിവിധ ശാരീരിക പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments