NattuvarthaLatest NewsNews

വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്

ബത്തേരി∙ കൃഷിയിടത്തിൽ തൊഴിലെടുക്കുന്നതിനിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. മുണ്ടക്കൊല്ലി ഓടക്കൊല്ലി കോളനിയിലെ രഞ്ജിത്തിന്റെ ഭാര്യ ബിന്ദുവിനാണു ആക്രമണത്തിൽ പരിക്കേറ്റത്.

മുണ്ടക്കൊല്ലിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം ഉണ്ടായിരിക്കുന്നത്. ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴുത്തിന് സാരമായ പരുക്കുണ്ട്. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുകയുണ്ടായി. ബത്തേരി–പാട്ടവയൽ റോഡരുകിലെ കാട് വെട്ടിനീക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button